ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ എം. എല്‍. എ ഒ. അംബികയുടെ മകന്‍ വിനീത് വാഹനാപകടത്തില്‍ മരണപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 5.30ന് പള്ളിപ്പുറം മുഴിത്തിരിയാവട്ടത്തുണ്ടായ അപകടത്തില്‍ കാറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന വിനീതിന്‍റെ നേരെ കാര്‍ വന്ന് ഇടിക്കുകയായിരുന്നു
സ്‌കൂട്ടറില്‍ കൂടെയുണ്ടായിരുന്ന യുവാവിന് പരിക്കുണ്ട്. വിനീത് ലോക്കല്‍ കമ്മിറ്റിയംഗവും സഹോദരന്‍ വിനീഷ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗവുമാണ്