തിരുവനന്തപുരം: മാര്‍ച്ചില്‍ ആരംഭിക്കാന്‍ പോവുന്ന എസ് എസ് എല്‍ സി പരീക്ഷ കടുപ്പമേറിയതെന്ന പ്രചരണത്തിന് പിന്നില്‍ ചില മാഫിയകളാണെന്നും അതില്‍ വിദ്യാര്‍ത്ഥികള്‍ ഒരു നിലക്കും വഞ്ചിതരാവരുതെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. വിദ്യാര്‍ത്ഥികളെ മാനസീകമായി തളര്‍ത്തി മറ്റു ലക്ഷ്യങ്ങള്‍ക്ക് ഇതുവഴി ദുരുപയോഗം ചെയ്യാനുള്ള ചിലരുടെ ഗൂഡ ശ്രമമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
പരീക്ഷയുടെ മുഴുവന്‍ കാര്യങ്ങളും പരമ രഹസ്യമായാണ് നടക്കുന്നത്. ചോദ്യ പേപ്പര്‍ തയ്യാറാക്കുന്നത് മുതല്‍ അത് പ്രിന്‍റ് ചെയ്യുന്നത് വരെ വളരെ സ്വകാര്യവും സുരക്ഷിതവുമായാണ് ചെയ്യുന്നത്. ഒരു കാരണവശാലും അത് ലീക്കാവാനുള്ള സാധ്യതകളുമില്ല. ചില കോണുകളില്‍ നിന്ന് ഉയര്‍ത്തിവിട്ട ഈ അനാവശ്യ പ്രചരണത്തിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ രക്ഷിതാക്കളും വഞ്ചിതരാവരുതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യപേപ്പറെന്നാണ് അടുത്ത പ്രചരണം. കാര്യം ശരിയാണെങ്കിലും കഴിഞ്ഞ രണ്ട് പരീക്ഷകളും ഇതേ പുസ്തം അടിസ്ഥാനമാക്കിയും അതേ ശൈലിയും ഉപയോഗിച്ചാണ് നടത്തിയിട്ടുള്ളത്. അത് കൊണ്ട് വിദ്യാര്‍ത്ഥികള്‍ ഈ ചോദ്യപേപ്പര്‍ രീതിയില്‍ സുപരിചിതരാണ്. ഇതിന് പുറമെ കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി പുതിയ ചോദ്യപേപ്പറുകള്‍ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടികളും നടക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് സാമൂഹ്യ-വിദ്യാര്‍ത്ഥി നന്മ ഉദ്ദേശിച്ച് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ് എസ് എല്‍ സി പാസാവുന്ന മുഴുവന്‍ വിദ്യാർത്ഥികള്‍ക്കും അടുത്ത വര്‍ഷത്തേക്കുള്ള പഠനത്തിന് സൗകര്യമുണ്ടായിരിക്കുന്നതാണ്. സ്‌കൂള്‍ ബാഗുയി ബന്ധപ്പെട്ട കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷം വേണ്ടപ്പെട്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.