മസ്‌ക്കത്ത്: കേരളത്തിലുള്‍പ്പടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ ഓഫര്‍ പ്രഖ്യാപിച്ച് ഒമാന്‍ എയര്‍.25 ശതമാനം വരെയാണ് ഓഫര്‍ ലഭ്യമാവുക. ഇന്നലെ മുതല്‍ ആരംഭിച്ച ഇളവ് സെപ്റ്റംബര്‍ അഞ്ച് വരെ നീണ്ടു നില്‍ക്കും. സെപ്റ്റംബര്‍ ഒന്നിനും മാര്‍ച്ച് 31നും ഇടയില്‍ എടുക്കുന്ന വിമാന ടിക്കറ്റുകള്‍ക്കാണ് ഈ ഓഫര്‍ ബാധകമാവുക.
അന്താരാഷ്ട്ര യാത്രകള്‍ക്കാണ് ഇളവുകള്‍ ലഭ്യമാവുക, ആഭ്യന്തര സര്‍വ്വീസിന് ഇത് ബാധകമല്ല. ചില മാനദണ്ഡങ്ങളോടെയാണ് ഓഫര്‍ പ്രഖ്യാപനം; ഒമാന്‍ എര്‍ വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും കോള്‍ സെന്ററുകളില്‍ നിന്നും അംഗീകൃത ട്രാവല്‍ ഏജന്‍സികളില്‍ നിന്നും ടിക്കറ്റുകള്‍ ലഭ്യമാവും.
ശൈത്യകാല അവധിക്ക് നാട്ടില്‍ പോവുന്ന പ്രവാസികള്‍ക്ക് ഇത് വലിയ ആശ്വാസമായിരിക്കും. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളിലേക്കാണ് കേരളത്തില്‍ സര്‍വ്വീസുള്ളത്.