മുംബൈ: ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ഒരു ടെസ്റ്റ് പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും തോറ്റു. ഇന്നലെ മൂന്നാം ടെസ്റ്റില്‍ 25 റണ്‍സിനാണ് ഇന്ത്യ ന്യൂസിലാന്‍ഡോട് തോല്‍വി ഏറ്റുവാങ്ങിയത്. 173 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 124 റണ്‍സില്‍ ഓള്‍ ഔട്ടാവുകയായിരുന്നു. വിജയത്തിനായി ഋഷഭ് പന്ത് ശ്രം നടത്തിയെങ്കിലും അവസാനത്തില്‍ കീഴടങ്ങുകയായിരുന്നു. ന്യൂസിലാന്‍ഡിന് വേണ്ടി അജാസ് പട്ടേല്‍ രണ്ടാം ഇണിംഗ്‌സില്‍ മാത്രം 6 വിക്കറ്റ് നേടി. രണ്ട് ഇന്നിംഗ്‌സിലുമായി ഇന്ത്യയുടെ പതിനൊന്ന് വിക്കറ്റുകളാണ് അജാസ് സ്വന്തമാക്കിയത്.
മൂന്നാം ടെസ്റ്റിന്‍റെ മൂന്നാം ദിനത്തില്‍ ബാറ്റിംഗ ആരംഭിച്ച ഇന്ത്യയുടെ തുടക്കത്തില്‍ തന്നെ 29 റണ്‍സിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. രോഹിത് ശര്‍മ (11), യശ്വസി ജയ്‌സ്വാള്‍ (5), ശുഭ്മാന്‍ ഗില്‍ (1), വിരാട് കോഹ്ലി (1), സര്‍ഫറാസ് ഖാന്‍ (1) എന്നിവരാണ് ആദ്യം പുറത്തായത്. തുടര്‍ന്ന വന്ന രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും ആര്‍ അശ്വിനും കൂടി പരാജയപ്പെട്ടതോടെ ഇന്ത്യ സമ്പൂര്‍ണ്ണ പരാജയത്തിലെത്തി. പക്ഷേ ഋഷഭ് പന്ത് വിജയ പ്രതീക്ഷ നല്‍കിയെങ്കിലും അവസാനം അജാസിന്‍റെ പന്തില്‍ പുറത്താവുകയായിരുന്നു. 57 പന്തില്‍ 64 റണ്‍സാണ് അദ്ദേഹം സ്വന്തമാക്കിയത്.
രവീന്ദ്ര ജഡേജ ഇന്ത്യയ്ക്ക് വേണ്ടി രണ്ട്് ഇന്നിങ്‌സിലുമായി പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കി.