സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ പോയ മുസ്ലിം ലീഗ് എം പിമാരെ സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞു.
ന്യൂഡല്‍ഹി: ഷാഹി മസ്ജിദ് വെടിവെയ്പ്പുമായി ബന്ധപ്പെട്ട് പള്ളി കമ്മിറ്റി പുതിയ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തു. സംഭാല്‍ പള്ളിക്കെതിരെയുള്ള സര്‍വേ നിര്‍ത്തിവയ്ക്കണമെന്നാണ് ഹര്‍ജിക്കാരുടെ വാദം. സര്‍വേ നടത്താനുള്ള അനുമതി നല്‍കിയ വിധിക്കെതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
ഈ നവംബര്‍ 19നായിരുന്നു കേള ദേവി ക്ഷേത്ര കമ്മിറ്റി അംഗങ്ങള്‍ പള്ളിക്കെതിരെ സര്‍വേ നടത്താന്‍ അനുമതി തേടിയത്. പള്ളി സ്ഥിതി ചെയ്തിരുന്ന സ്ഥലം ക്ഷേത്രമുണ്ടായിരുന്നുവെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. അനുമതി നല്‍കിയ കോടതി ഉത്തരവിനെ തുടര്‍ന്ന് സര്‍വേയ്ക്ക് വേണ്ടി വന്നവരെ നാട്ടുകാര്‍ തടഞ്ഞു. അത് വലിയൊരു കലാപത്തിലേക്ക് നീങ്ങി അഞ്ച് പേര്‍ കൊല്ലപ്പെടുകയും 25 പേര്‍ പോലീസ് കസ്റ്റഡിയിലാവുകയും ചെയ്തു.
ഇതിനിടെ സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ പോയ മുസ്ലിംലീഗ് എം പിമാരെ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. പക്ഷേ ശ്രമം നിര്‍ത്തിവയ്ക്കില്ലെന്ന് മുസ്ലിം ലീഗ് എം പി ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. അതേ സമയം അജ്മീര്‍ ദര്‍ഗയ്‌ക്കെതിരെയും ഒരു വിഭാഗം അനാവശ്യ വിവാദങ്ങള്‍ തിരികൊളുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി ആക്ഷേപമുണ്ട്.