മഹാരാഷ്ട്ര: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് അധികാരമേറ്റു. ഇത് മൂന്നാം തവണയാണ് അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി പദവി അലങ്കരിക്കുന്നത്. രാഷ്ട്രീയ കളിക്കളങ്ങളുടെ പറുദീസയായി മാറിയ മഹാരാഷ്ട്ര ഇനി മഹായുതി സഖ്യം ഭരിക്കും. ഫഡ്‌നാവിസിനോടു കൂടെ ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡയും എന്‍.സി. പി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലി. ഇന്ന് വൈകുന്നേരം ആസാദ് മൈതാനിയില്‍ നടന്ന പന്തലിലായിരുന്നു സത്യപ്രതിജ്ഞ.
238 സീറ്റുകളില്‍ 235 സീറ്റ് നേടിയാണ് മഹായുതി സഖ്യം അധികാരമേല്‍ക്കുന്നത്. ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചെങ്കിലും മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് ഏറെ ചര്‍ച്ചകള്‍ വേണ്ടി വന്നു. അവസാനം ഐക്യകണ്ഡേനയാണ് ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി തെരെഞ്ഞെടുത്തത്.
സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാര്‍, കേന്ദ്ര മന്ത്രമാര്‍, സിനിമാ നടന്മാര്‍, വ്യവസായ പ്രമുഖർ പങ്കെടുത്തു.