ഡിങ് ലിറിന്‍റെ തോല്‍വി മനപ്പൂര്‍വ്വമാണെന്ന വാദമാണ് തള്ളിയത്.
മോസ്‌കോ: ലോകം ഉറ്റു നോക്കിയ ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷിന്‍റെ വിജയം എതിരാളി ഡിങ് ലിറിന്‍റെ മനപ്പൂര്‍വ്വമായുള്ള തോല്‍വിയാണെന്ന റഷ്യയുടെ വാദം തള്ളി ഫിഡെ. കളിയുടെ 14ാം ഗെയിമില്‍ ഡിങ് ലിറിന്‍ നടത്തിയ പിഴവായിരുന്നു ഗുകേഷിന്‍റെ വിജയത്തിലേക്ക് കൊണ്ടെത്തിച്ചത്. ഇത് മനപ്പൂര്‍വ്വമായിരുന്നുവെന്നാണ് റഷ്യന്‍ ചെസ് ഫെഡറേഷന്‍ ചെയര്‍മാന്‍ ആന്ദ്രേ ഫിലാത്തോവാണ് ആരോപണം ഉന്നയിച്ചത്. പക്ഷേ ഈ വാദം പൂര്‍ണ്ണമായും തള്ളിയിരിക്കുകയാണ് ഫിഡെ.
കായിക ലോകത്തിന്‍റെ നിലനില്‍പ്പ് തന്നെ പിഴവുകളിലൂടെയാണ്. പിഴവുകളില്ലെങ്കില്‍ ഒരാള്‍ക്കും വിജയമുണ്ടാവില്ല. എതിരാളിയുടെ പിഴവിലാണ് മറ്റൊരാളുടെ ജയം നിലനില്‍ക്കുന്നത്. ഫുട്‌ബോളില്‍ ഇത്തരം പിഴവില്ലായിരുന്നുവെങ്കില്‍ റിസള്‍ട്ടുകള്‍ ഉണ്ടാവുമായിരുന്നില്ല” ഫിഡെ പ്രസിഡണ്ട് അര്‍കാദി ദോര്‍ക്കോവിച്ച് പറഞ്ഞു.
സിംഗപ്പൂരിലെ സെന്‍റോസ റിസോര്‍ട്‌സ് വേള്‍ഡില്‍ നടന്ന 2024 ചെസ് ലോക ചാംപ്യന്‍ഷിപ്പിലായിരുന്നു നിലവിലെ ജേതാവ് ഡിങ് ലിറിനെ ഗുകേഷ് തോല്‍പ്പിച്ചത്. ഇതോടെ ലോക ചെസ്സിലെ പതിനെട്ടാം ചാംപ്യനും പ്രായം കുറഞ്ഞ ജേതാവുമെന്ന റെക്കോര്‍ഡും അദ്ദഹം സ്വന്തമാക്കി.
പതിനാല് ഗെയിമുകളില്‍ സ്‌കോര്‍നില തുല്യമായിരുന്നു (6.5-6.5). അവസാന ഗെയിമിലെ വിജയത്തോടെ 7.5 എന്ന നിലയിലാവുകയായിരുന്നു. അതോടെ തോല്‍വി സമ്മതിച്ച് ഡിങ് ലിറിന്‍ പോവുകയായിരുന്നു.