ബ്രിസ്‌ബെയ്ന്‍: ഏറെ ആവേശകരമായ പരിസമാപ്തിയിലേക്ക് നീങ്ങിയ ഗാബ ടെസ്റ്റിന് നാടകീയ തിരശ്ശീല. മത്സരത്തിന് റിസള്‍ട്ടുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഇരുഭാഗത്ത് നിന്നു ശക്തമായി ഉണ്ടായിരുന്നുവെങ്കിലും വില്ലനായി മഴയെത്തിയതോടെ സമനില പ്രഖ്യാപിക്കുകയായിരുന്നു. മത്സരത്തിന്‍റെ അവസാന ദിനത്തില്‍ 7 വിക്കറ്റിന് 89 റണ്‍സാവുമ്പോഴേക്കും ടീമിനെ ഡിക്ലയര്‍ ചെയ്ത ഓസീസ് മുന്നില്‍ വിജയമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. 275 വിജയലക്ഷ്യം അപ്രാപ്യമല്ലെന്ന് തോന്നിത്തുടങ്ങിയ ഇന്ത്യ 8 റണ്‍സെടുക്കുമ്പോഴേക്കും വീണ്ടും മഴയെത്തി. ഇതോടെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു, മൂന്നു ടെസ്റ്റുകളില്‍ നിന്നായി 1-1ലാണ് ഇരുടീമുകളും. ഇനി രണ്ട് ടെസ്റ്റുകളും കൂടി ബാക്കിയുണ്ട്.
ആദ്യ ഇന്നിംഗ്സില്‍ ട്രാവിസ് ഹെഡിന്‍റെ സാഹയത്തോടെ 445 റണ്‍സ് നേടിയ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ 260 റണ്‍സില് ഓള്‍ ഔട്ടാവുകയായിരുന്നു. വാലറ്റക്കാരായ ആകാശ് ദീപിന്‍റെയും ബുമ്രയുടെയും സഹായത്തോടെയായിരുന്നു ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കിയത്. ബൗണ്ടറിയടിച്ച് ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കുന്ന രംഗം ഗാലറിയിലിരുന്ന ആഘോഷിക്കുന്ന കോഹ്ലിയുടെ വീഡിയോ വൈറലായിരുന്നു. ഇതിന് പരക്കെ വിമര്‍ശനമായിരുന്നു ലഭിച്ചത്.
രണ്ടാം ഇന്നിംഗ്‌സിണിറങ്ങിയ ഓസ്‌ട്രേലിയക്ക് തുടക്കം മുതലേ പിടിത്തം വിടുകയായിരുന്നു. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നീ ത്രയങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ ഓസ്‌ട്രേലിയ തകരുകയായിരുന്നു. 89ല്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട ഓസ്‌ട്രേലിയയെ ക്യാപ്റ്റന്‍ ഡിക്ലയര്‍ ചെയ്തു. ബുമ്രയ്ക്ക് മൂന്ന് വിക്കറ്റും ആകാശ് ദീപും സിറാജും രണ്ട് വിക്കറ്റും സ്വന്തമാക്കി. ആവേശകരമായ ക്ലൈമാക്‌സിലേക്ക് നീങ്ങിയ മത്സരത്തിന്‍റെ അവസാന നിമിഷമാണ് മഴയില്‍ കലാശിച്ചത്. ഇന്ത്യ ഒരു വിക്കറ്റും പോവാതെ രണ്ട് ഓവറില്‍ 8 റണ്‍സുമായി അവസാനിപ്പിക്കുയായിരുന്നു. ഓപ്പണ്‍ര്‍മാരായ യശസ്വി ജയ്‌സ്വാളും കെ എല്‍ രാഹുലുമായിരുന്നു ഗ്രീസിലുണ്ടായിരുന്നത്.
മത്സര ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയക്കൊപ്പം പത്ര സമ്മേളത്തിലെത്തിയ അശ്വിന്‍ തന്‍റെ കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. ഈ മത്സരത്തില്‍ അശ്വിന്‍ കളിക്കുകയും ചെയ്തിരുന്നില്ല. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നും പിന്‍വാങ്ങുന്നു എന്നായിരുന്നു അശ്വിന്‍റെ പ്രഖ്യാപനം. ” രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യക്കാരനായി എന്‍റെ അവസാന ദിനമാണ് ഇന്ന്. ഇനി ക്ലബ് തലത്തില്‍ മാത്രമായി ഒതുക്കാനാണ് താത്പര്യമെന്നു അദ്ദേഹം പറഞ്ഞു.
കരിയറില്‍ ഒരുപാട് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് ആര്‍ അശ്വിന്‍ ക്രിക്കറ്റ് കരിയറില്‍ നിന്ന് വിടവാങ്ങുന്നത്. 106 ടെസ്റ്റുകളില്‍ നിന്ന് 537 വിക്കറ്റുകളു 3503 റണ്‍സുകളുമാണ് അദ്ദേഹത്തിന്‍റെ ടെസ്റ്റ് കരിയര്‍. വിക്കറ്റ് വേട്ടയില്‍ ഇന്ത്യയിലെ രണ്ടാമനും ക്രിക്കറ്റി ലോകത്തെ ഏഴാമനുമാണ് അദ്ദേഹം. 619 വിക്കറ്റ് നേടിയ അനില്‍ കുംബ്ലയാണ് ഇന്ത്യയിലെ ഒന്നാമന്‍.
ഏകദിനത്തില്‍ 116 മത്സരങ്ങളില്‍ നിന്ന് 156 വിക്കറ്റുകളും 707 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. ട്വിന്‍റിയില്‍ രാജ്യത്തിനായി 65 മത്സരങ്ങള്‍ കളിച്ച അശ്വിന്‍ 72 വിക്കറ്റും 184 റണ്‍സും അദ്ദേഹ നേടി.
ഇട കയ്യന്മാരെ കൂടുതല്‍ പുറത്താക്കിയ താരമെന്ന് റെക്കോര്‍ഡ് അശ്വിന്‍റെ പേരിലാണ്. മാത്രമല്ല ഒട്ടേറെ മത്സരങ്ങളില്‍ മികച്ചൊരു ബാറ്റ്‌സ്മനും കൂടിയായിരുന്നു അദ്ദേഹം. 6 സെഞ്ചറികളും 14 അര്‍ദ്ധ സെഞ്ച്വറികളും തന്‍റെ കരിയറില്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ നിരയിലുള്ള പ്രധാന ബൗളറാണ് ഇതോടെ ഇന്ത്യയ്ക്ക് നഷ്ടമാവുന്നത്.