ഇന്ത്യ പാക്കിസ്ഥാന്‍ ആദ്യ മത്സരം ഫെബ്രുവരി 23ന് ദുബായില്‍
കറാച്ചി: 2025ല്‍ പാക്കിസ്ഥാന്‍ ആതിഥ്യമരുളുന്ന ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള പൂര്‍ണ്ണ മത്സരക്രമം പ്രഖ്യാപിച്ചു. ഇന്ത്യയുടെ ആദ്യ മത്സരം ഫെബ്രുവരി 19ന് ബംഗ്ലാദേശിനെതിരെയാണ്. ബദ്ധവൈരികളായ പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ ആദ്യ മത്സരം ഫെബ്രുവരി 23ന് ദുബായില്‍ വെച്ച് നടക്കും. ബി.സി.സി.ഐയുടെ ആവശ്യം പരിഗണിച്ച് ഇന്ത്യയുടെ മുഴുവന്‍ മത്സരങ്ങളും ദുബായില്‍ വെച്ച് നടക്കും.
ഫൈനല്‍ മത്സരം മാര്‍ച്ച് 9ന് ലാഹോറിലാണ് വേദി ഉറപ്പിച്ചിരിക്കുന്നത് പക്ഷേ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചാല്‍ ഫൈനല്‍ മത്സരത്തിന് ദുബായ് തന്നെ വേദിയാകും. മാര്‍ച്ച് 10 റിസര്‍വ്വ് ദിനമായിരിക്കും. 9ന് മത്സരം നടന്നില്ലെങ്കില്‍ പത്തിന് ആ മത്സരം നടത്താന്‍ വേണ്ടിയാണ് റിസര്‍വ്വ് ദിനം വെക്കുന്നത്.
ഗ്രൂപ്പും മത്സര ക്രമവും താഴെ നല്‍കുന്നു
ഗ്രൂപ്പ് എ: ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്
ഗ്രൂപ്പ് ബി: ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍
ഫെബ്രുവരി 19: പാക്കിസ്ഥാൻ X ന്യൂസീലൻഡ്, കറാച്ചി
ഫെബ്രുവരി 20: ബംഗ്ലാദേശ് X ഇന്ത്യ, ദുബായ്
ഫെബ്രുവരി 21: അഫ്ഗാനിസ്ഥാൻ X ദക്ഷിണാഫ്രിക്ക, കറാച്ചി
ഫെബ്രുവരി 22: ഓസ്ട്രേലിയ X ഇംഗ്ലണ്ട്, ലഹോർ
ഫെബ്രുവരി 23: പാക്കിസ്ഥാൻ X ഇന്ത്യ, ദുബായ്
ഫെബ്രുവരി 24: ബംഗ്ലാദേശ് X ന്യൂസീലൻഡ്, റാവൽപിണ്ടി
ഫെബ്രുവരി 25: ഓസ്ട്രേലിയ X ദക്ഷിണാഫ്രിക്ക, റാവൽപിണ്ടി
ഫെബ്രുവരി 26: അഫ്ഗാനിസ്ഥാൻ X ഇംഗ്ലണ്ട്, ലഹോർ
ഫെബ്രുവരി 27: പാക്കിസ്ഥാൻ X ബംഗ്ലാദേശ്, റാവൽപിണ്ടി
ഫെബ്രുവരി 28: അഫ്ഗാനിസ്ഥാൻ X ഓസ്ട്രേലിയ, ലഹോർ
മാർച്ച് 1: ദക്ഷിണാഫ്രിക്ക X ഇംഗ്ലണ്ട്, കറാച്ചി
മാർച്ച് 2: ന്യൂസീലൻഡ് X ഇന്ത്യ, ദുബായ്
മാർച്ച് 4: സെമി ഫൈനൽ 1, ദുബായ്
മാർച്ച് 5: സെമി ഫൈനൽ 2, ലഹോർ
മാർച്ച് 9: ഫൈനൽ, ലഹോർ (ഇന്ത്യ യോഗ്യത നേടിയാൽ ദുബായിൽ)
മാർച്ച് 10, റിസർവ് ദിവസം