അസ്താന: അസര്‍ബൈജാനിലെ ബകുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പറന്ന J2-8243 അസര്‍ബൈജാന്‍ എയര്‍ലന്‍സ് യാത്രാ വിമാനം കസാക്കിസ്ഥാനിലെ അക്തൗ സിറ്റിയില്‍ തകര്‍ന്നു വീണു. 39 പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.28 പേര്‍ രക്ഷപ്പെട്ടു ഇതില്‍ 22 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരങ്ങള്‍ കസാഖിസ്ഥാന്‍ എമര്‍ജന്‍സി മന്ത്രാലയമാണ് പുറത്ത് വിട്ടത്.
62 യാത്രക്കാരും 5 വിമാന ജീവനക്കാരുമായി പറന്ന വിമാനം റഷ്യയിലെ ഗ്രോസ്‌നിയിലെ വിമാനത്താവളത്തില്‍ മൂടല്‍ മഞ്ഞ് കാരണം ഇറക്കാന്‍ പറ്റാത്തതായിരുന്നു. തുടര്‍ന്ന മുകളിലേക്ക് ഉയര്‍ന്ന വിമാനത്തില്‍ പക്ഷിക്കൂട്ടങ്ങള്‍ തട്ടിയെന്നും പ്രാഥമിക കാരണങ്ങള്‍ പറയുന്നുണ്ട്. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം എമർജന്‍സി കാരണം നിലത്തേക്ക് പതിക്കുകയായിരുന്നു. വിമാനത്താവളത്തിന് മുകളില്‍ വിമാനം വട്ടമിട്ട് പറക്കുന്നതും നിലത്ത് പതിച്ച് അഗ്നി ഗോളമാവുന്നതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
സംഭവം നടന്നയുടനെ അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. ഊര്‍ജ്ജിതമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് 28 പേരുടെ ജീവന്‍ രക്ഷിക്കാനായത്.