വരുണ്‍ ചക്രവര്‍ത്തി പരമ്പരയിലെ താരം. ട്വന്‍റിയിലെ ഏറ്റവും കൂടുതല്‍ സിക്‌സടിച്ച റെക്കോർഡ് അഭിഷേക് ശർമ സ്വന്തമാക്കി (13 സിക്‌സുകള്‍)
മുംബൈ: വാങ്കഡേ സ്‌റ്റേഡിയത്തില്‍ അഭിഷേക് ശർമയുടെ തകര്‍പ്പന്‍ ബാറ്റിംഗിന് മുന്നില്‍ ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞു. അഭിഷേക് ശർമ ഒറ്റയ്‌ക്കെടുത്ത് 135 സ്‌കോര്‍ പോലും തികക്കാനാവാതെ ഇംഗ്ലണ്ട് 150 റണ്‍സിന്‍റെ കനത്ത തോല്‍വി ഏറ്റുവാങ്ങി. 248 റണ്‍സിന്‍റെ വിജയലക്ഷവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 97 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഇതോടെ 5 ട്വന്‍റി മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 4-1ന് പരമ്പര തൂത്തുവാരി. 23 പന്തില്‍ 55 റണ്‍സെടുത്ത ഓപ്പണര്‍ ഫില്‍ സോള്‍ട്ടാണ് ഇംഗ്ലണ്ടിന്‍റെ ടോപ്‌സ്‌കോറര്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം കുറിച്ചായിരുന്നു മലയാളി താരം സഞ്ജു സാംസണ്‍ പുറത്തായത്. പിന്നീടങ്ങോട്ട് വാങ്കഡേയെ പുളകം കൊള്ളിച്ച് അഭിഷേക് ശർമയുടെ തകര്‍പ്പന്‍ ബാറ്റിംഗായിരുന്നു. ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയെന്ന റെക്കോര്‍ഡും അദ്ദേഹം തന്‍റെ പേരിലാക്കി. കേവലം 37 പന്തില്‍ നിന്നായിരുന്നു സെഞ്ച്വറി തികച്ചത്. 35 പന്തില്‍ സ്വഞ്ചുറി സ്വന്തമാക്കിയ രോഹിത് ശർമയുടെ പേരിലാണ് നിലിവില്‍ ഈ റെക്കോർഡുള്ളത്. 54 പന്തുകളില്‍ നിന്ന് 13 സിക്‌സുകളുടെ അകമ്പടിയോടെയായിരുന്നു അഭിഷേക് 135 റണ്‍സ് അടിച്ചു കൂട്ടിയത്. ഒരു ഇണിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകളടിച്ച റെക്കോര്‍ഡും അഭിഷേക് ശർമയക്ക് സ്വന്തമായി. പത്ത് സിക്‌സടിച്ച രോഹിത് ഷര്‍മ്മയുടെയും സഞ്ജു സാംസണിന്‍റെയും റെക്കോര്‍ഡുകളാണ് പഴങ്കഥയായത്.
ഇന്ത്യയ്ക്ക് വേണ്ടി ഷമി 2.3 ഓവര്‍ എറിഞ്ഞ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തി, ശിവം ദുബെ, അഭിഷേക് ശർമ എന്നിവര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. സെഞ്ചുറിയും രണ്ട് വിക്കറ്റും വീഴ്ത്തിയ അഭിഷേക് ശർമയാണ് കളിയിലെ താരം. അഞ്ച് മത്സരങ്ങളില്‍ 14 വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയാണ് പരമ്പരയിലെ താരം.