മധുര: ഇം എം എസിന് ശേഷം മറ്റൊരു മലയാളി സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അവരോധിതനായി. സിപിഎമ്മിന്‍റെ പുതിയ ജനറല്‍ സെക്രട്ടറിയായി എം എ ബേബി തെരെഞ്ഞെടുക്കപ്പെട്ടു. സിപിഎം 24ാം പാര്‍ട്ടീ കോണ്‍ഗ്രസാണ് പുതിയ ദേശീയ സെക്രട്ടറിയെ തെരെഞ്ഞെടുത്തത്.
കെ എസ് എഫിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശനം. 1974ല്‍ എസ്എഫ് ഐ സെന്‍ട്രല്‍ എക്‌സിക്യൂറ്റീവ് കമ്മിറ്റി അംഗം, 1975ല്‍ സംസ്ഥാന എസ്എഫ് ഐ കമ്മിറ്റി പ്രസിഡണ്ട്, 1979ല്‍ അഖിലേന്ത്യാ പ്രസിഡണ്ട് സ്ഥാനത്തെത്തിയ ബേബി 1977ല്‍ കൊല്ലം സിപിഎം ജില്ലാ കമ്മിറ്റി മെമ്പറായി. 1984ല്‍ സംസ്ഥാന കമ്മിറ്റിയിലും 1989ല്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായും തെരെഞ്ഞെടുക്കപ്പെട്ടു.
1986ല്‍ രാജ്യസഭാംഗം. 1998വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 2006,2011ല്‍ കുണ്ടറയില്‍ നിന്നുള്ള നിയമസഭ അംഗമായി തെരെഞ്ഞെടുക്കപ്പെട്ടു. 2006ലെ വി എസ് മന്ത്രിസഭയില്‍ വിദ്യഭ്യാസ സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്നു.
പ്രകാശ് കാരാട്ടിന്‍റെ പിന്തുണയും കേരള, തമിഴ്‌നാട്, കര്‍ണ്ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഘടകങ്ങളുടെ പിന്തുണയുമാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് തെരെഞ്ഞെടുത്തത്. ബംഗാള്‍ ഘടകം മാത്രമായിരുന്നു എതിർപ്പ് പ്രകടപ്പിച്ചിരുന്നത്.
85 അംഗ കേന്ദ്ര കമ്മിറ്റിക്കും 18 അംഗ പിബിക്കും പാർട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കി. കമ്മിറ്റിയില്‍ 20 പേര്‍ വനിതാ അംഗങ്ങളാണ്. പിബിയില്‍ എട്ട് പേര്‍ പുതുമുഖങ്ങളാണ്.
പിബി അംഗങ്ങള്‍ ഇവരാണ്: പിണറായി വിജയന്‍, ബിവി രാഘവലു, എം എ ബേബി, മുഹമ്മദ് സലിം, വിജു കൃഷ്ണന്‍, മറിയം ദാവ് ലെ, യു വാസുകി, എ വിജയരാഘവന്‍, അശോക് ദാവ് ലെ, രാമചന്ദ്ര ദോം, തപന്‍ സെന്‍, നിലോത്പാല്‍ ബസു, എ വി ഗോവിന്ദന്‍, അംറ റാം, കെ ബാലകൃഷ്ണന്‍, ജിതേന്ദ്ര ചൗധരി, ശ്രിദീപ് ഭട്ടാചാര്യ, അരുണ്‍ കുമാര്‍.