കാലവര്‍ഷം അതിന്‍റെ ശക്തിയാര്‍ജ്ജിച്ച് കൊണ്ടിരിക്കുകയാണ്. ദിവസവും കേരളത്തിലെ പല ജില്ലകളിലും ജില്ലാ കളക്ടര്‍മാര്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നു. അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ദിവസവും വൈദ്യുതി പോസ്റ്റുകളും കമ്പികളും റോഡില്‍ വീഴുന്ന വാര്‍ത്തകളും, വാഹനത്തിന്‍റെ മുകളിലേക്ക് മരങ്ങള്‍ വീഴുന്ന കാഴ്ച്ചകളും, വൈദ്യുതി കമ്പികള്‍ അറിയാതെ ചവിട്ടി ഷോക്കടിക്കുന്ന രംഗങ്ങളുമൊക്കെ ദിനേന കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്. ആയതിനാല്‍ കാലവര്‍ത്തിന്‍റെ അതിശക്തമായ പെയ്ത്തില്‍ നിന്ന് ഒന്ന് കുറയുന്നത് വരെ നമ്മുക്ക് ജാഗ്രതരാവാം, പ്രത്യേകിച്ച് നമ്മുടെ കുഞ്ഞുങ്ങളെ, അവരെ പ്രത്യേകം ശ്രദ്ധിക്കാനും മറക്കരുത്. കുട്ടികള്‍ അറിവില്ലാത്തവരാണ്, നാമാണ് അവര്‍ക്ക് നിര്‍ദ്ദേശം നല്‍കേണ്ടത്. ഇതുമായി ബന്ധപ്പെട്ട ചില നിര്‍ദ്ദേശങ്ങള്‍ ഇവിടെ പങ്കുവെക്കുന്നു.
1- അത്യാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രം വീട്ടില്‍ നിന്ന് പുറത്തിറങ്ങുക. പുറത്തേക്ക് പോവുന്ന സാഹചര്യത്തിലെ കാലാവസ്ഥയും സാഹചര്യവും മനസ്സിലാക്കാനും മറക്കരുത്. കാലാവസ്ഥ മുന്നറിയിപ്പുള്ള സാഹചര്യങ്ങളില്‍ ഒരിക്കലും പുറത്തിറങ്ങരുത്.
2- അതിരാവിലെ മദ്‌റസയിലേക്കും സ്‌കൂളിലേക്കും പോവുന്ന വിദ്യാര്‍ത്ഥികളെ നടക്കുന്ന വഴിയില്‍ രക്ഷിതാക്കള്‍ കൂടെ അനുഗമിക്കുക. വാഹനത്തില്‍ കയറി എന്ന് ഉറപ്പ് വരുത്തി മാത്രം വീട്ടിലേക്ക് രക്ഷിതാക്കള്‍ തിരിച്ച് വരുക. വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തുമ്പോഴേക്കും അവരെ സ്വീകരിക്കാന്‍ അതാത് സ്ഥലങ്ങളിലുണ്ടാവുക.
3- ഒഴിവ് ദിവസങ്ങളില്‍ കുട്ടികളെെ പുറത്തിറക്കാതെ സൂക്ഷിക്കുക. ആണ്‍ കുട്ടികള്‍ പുറത്ത് പോവുന്നുണ്ടെങ്കിലും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി മാത്രം അയക്കുക (അതും അത്യാവശ്യമാണെങ്കില്‍ മാത്രം)
4- സ്‌കൂള്‍ സമയം കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ കൃത്യ സമയത്ത് വീട്ടിലെത്തി എന്ന് ഉറപ്പ് വരുത്തുക.
5- ആതുരാലയ സന്ദര്‍ശനത്തില്‍ പരമാവധി മാസ്‌ക ധരിക്കുക. വീടിന് ചുറ്റുപാടുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക.
6- അസുഖം വന്നാല്‍ രോഗ പരിചരണത്തിനായ് അടുത്തുള്ള സര്‍ക്കാര്‍ ആതുരാലയങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുക. ആവശ്യമായ വിശ്രമവും രോഗികള്‍ക്ക് നിര്‍ദ്ദേശിക്കണം.
7- ജോലിക്ക് വീട് വിട്ടിറങ്ങുന്നവര്‍ വഴിയിലെ സുരക്ഷ ഉറപ്പ് വരുത്തണം. വഴിയില്‍ വീണ് കിടക്കുന്ന വസ്തുക്കളെ എടുത്ത് മാറ്റാന്‍ ശ്രമിക്കുന്ന നേരത്ത് വൈദ്യതി കമ്പികളും മറ്റുമുള്ള ചുറ്റുപാടുകളെ ശ്രദ്ധിക്കുക.
8- വെള്ളം നിറഞ്ഞ ഭാഗങ്ങളില്‍ നടക്കുന്നവരും യാത്ര ചെയ്യുന്നവരും പ്രത്യേക ശ്രദ്ധ വേണം. വാഹനങ്ങളിലുള്ളവര്‍ വേഗത കുറച്ച് മാത്രം യാത്ര ചെയ്യുക, വേഗത വെള്ളത്തില്‍ അപകടത്തിന് കാരണമായേക്കും.
9- നഗരങ്ങളിലെ സഞ്ചാരങ്ങളില്‍ ഘട്ടറുകളെ ശ്രദ്ധിക്കണം. ശക്തമായ മഴയും കാറ്റുമുള്ള സമയത്ത് അഭയം തേടുന്ന കെട്ടിടങ്ങളുടെ സുരക്ഷയും ഉറപ്പ് വരുത്തുക.
10- പുഴ, തോടുകള്‍, കിണര്‍ എന്നിവടങ്ങളിലേക്ക് വസ്ത്രം കഴുകാന്‍ ചെല്ലുന്നവര്‍ക്ക് ശക്തമായ ജാഗ്രതയുണ്ടാവണം. പരമാവധി വസ്ത്രം കഴുകലുകളൊക്കെ സുരക്ഷയുള്ള ഭാഗത്തേക്ക് മാത്രം മാറ്റിവെക്കുക.
11- താമസ സ്ഥലം ഉരുള്‍ പൊട്ടല്‍, പ്രളയം, വെള്ളപ്പൊക്കം സാധ്യതയുള്ള പ്രദേശമാണെങ്കില്‍ (തീര പ്രദേശമാണെങ്കിലും) പരമാവധി മാറിത്താമസിക്കുക. മുന്നറിയിപ്പിക്കുള്‍ വന്നാല്‍ പിന്നെ കാത്തു നില്‍ക്കരുത്.
അറിയുക ജീവനാണ് വലുത്. കാര്യം കഴിഞ്ഞിട്ട് വിലപിച്ചിട്ട് കാര്യമുണ്ടാവില്ല. നമ്മുക്ക് നാം തന്നെ ജാഗ്രതരാവണം.