അജ്മാന്‍: ഇനി മുതല്‍ അജ്മാന്‍ പൊതു നിരത്തുകളില്‍ ഇ സ്‌കൂട്ടറുകള്‍ കാണില്ല. സുരക്ഷ മുന്‍നിര്‍ത്തി അജ്മാനിലെ പൊതുനിരത്തുകളില്‍ ഇ സ്‌കൂട്ടറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുയാണ് അജ്മാന്‍ പോലീസ്. എല്ലാ തരത്തിലുമുള്ള ഈ സ്‌കൂട്ടറുകള്‍ക്ക് ഈ നിയമം ബാധകമെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ മാസം ഇ സ്‌കൂട്ടര്‍ ഉള്‍പ്പടെയുള്ള ഇരുചക്ര വാഹനക്കാർക്ക് പ്രത്യേക നിര്‍ദ്ദേശം പുറപ്പെടീച്ചിരുന്നു. നിയമങ്ങല്‍ പാലിക്കാനും അനുമതിയില്ലാത്ത ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിരത്തിലിറക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശവുമുണ്ടായിരുന്നു.
ചില നിയമലംഘനം കാട്ടിയുള്ള വീഡിയോയുടെ കൂടെയായിരുന്നു നിര്‍ദ്ദേശം പുറപ്പെടീച്ചിരുന്നത്. സുരക്ഷാ കരുതലുകള്‍ പാലിക്കാതെയുള്ള റൈഡുകള്‍, വണ്‍വേ റോഡുകളില്‍ എതിര്‍വശത്ത് നിന്ന് സ്‌കൂട്ടറുകളെ കൊണ്ട് യാത്ര ചെയ്യുക, എക്‌സിറ്റ് പോയിന്‍റില്‍ നിന്ന് വഴിയിലേക്ക് പ്രവേശിക്കുക, മുറിച്ച് കടക്കുന്ന പെഡസ്റ്റിയല്‍ വഴികള്‍ പോലും യോജിക്കാത്ത രീതിയില്‍ ഉപയോഗിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളായിരുന്നു വീഡിയോയുടെ ഉള്ളടക്കം.
മാസങ്ങള്‍ക്ക് മുമ്പ് ദുബൈ മെട്രോയിലും ഇ സ്‌കൂട്ടറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. യുഎഇയിലെ എല്ലാ എമിറേറ്റ്‌സിലും അധികാരികള്‍ ഇരു ചക്ര വാഹനക്കാര്‍ക്ക് റോഡിലെ സുരക്ഷയെ കുറിച്ച് ആവര്‍ത്തിച്ച് നിര്‍ദ്ദേശം പുറപ്പെടീച്ചിട്ടുണ്ട്. ദുബായില്‍ ആര്‍ടിഎക്ക് കീഴില്‍ സൈക്കിള്‍ സവാരിക്കാരെയും ഇസ്‌കൂട്ടര്‍ റൈഡര്‍മാരേയും നിരീക്ഷിക്കാന്‍ വേണ്ടി ഒരു പ്രത്യേക ടീമിനെ തന്നെ നിയമിച്ചിട്ടുണ്ട്.