പെഷവാര്‍: പാക്കിസ്ഥാനിലെ പാക്ക് -അഫ്ഘാന്‍ അതിര്‍ത്തി പ്രദേശമായ ഖൈബറിലെ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ നേരിട്ട അപ്രതീക്ഷിത മിന്നല്‍ പ്രളയത്തില്‍ മരണ സംഖ്യ 400 കടന്നു. ഇനിയും മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കാലാവസ്ഥ പ്രതിസന്ധി കാരണം സഹായം ദുഷ്‌ക്കരമാണെങ്കിലും സൈന്യങ്ങളുള്‍പ്പടെ 2000ത്തോളം ആളുകള്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മരിച്ചവരില്‍ 30ഓളം കുട്ടികള്‍ ഉള്‍പ്പെടുന്നു.
കാലാവസ്ഥ വ്യതിയാനത്തില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്ന ഒരു രാജ്യം കൂടിയാണ് പാക്കിസ്ഥാന്‍. മന്‍സൂണ്‍ അവസാനിക്കാന്‍ സെപ്റ്റംബര്‍ പകുതി വരെ കാത്തിരിക്കേണ്ടി വരും. ഇതിനോടകം മരണ സംഖ്യ 700 കഴിഞ്ഞിട്ടുണ്ട്. എണ്ണമറ്റ വീടുകളും തകര്‍ന്നു.
വടക്കു പടിഞ്ഞാറല്‍ ജില്ലയായ ബുണര്‍ പ്രവിശ്യയ്ക്കാണ് പ്രളയം കൂടുതല്‍ ബാധിച്ചത്. ഇവിടെ മാത്രം 150ന് മുകളില്‍ ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്. നിലവില്‍ ശക്തിയായി പെയ്യുന്ന മഴ ആഗസ്റ്റ് 21വരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.
കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം പ്രയാസപ്പെടുന്നുണ്ട്. ഇതിനിടെ രക്ഷാ പ്രവര്‍ത്തനത്തിന് പോയ ഒരു ഹെലികോപ്റ്ററും തകര്‍ന്ന വീണിരുന്നു. ഇതില്‍ രണ്ട് പൈലറ്റുമാര്‍ അടക്കം 5 പേര്‍ കൊല്ലപ്പെട്ടു. 2000 പേരെ ഇതിനകം സുരക്ഷാ സേനയും രക്ഷാ പ്രവര്‍ത്തകരും രക്ഷിച്ചിട്ടുണ്ട്. ഈ പ്രവിശ്യകളിലെ പല റോഡുകളും തകര്‍ന്നിട്ടുണ്ട്, നിലവിലെ സാഹചര്യത്തില്‍ ആശയവിനിമയം വിച്ചേദിക്കപ്പെട്ടതിനാല്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനും പ്രയാസപ്പെടുന്നുണ്ട്.
ഇതിന് മുമ്പും പാക്കിസ്ഥാന്‍ സമാനമായ പ്രളയം നേരിട്ടിരുന്നു. 2022ല്‍ ഏകദേശം 1700ഓളം പേരുടെ മരണത്തിനിടയാക്കിയ പ്രളയം നടന്നിരുന്നു. ശക്തമായ മഴ തുടരുന്നതിനാല്‍ തീര പ്രദേശത്തുള്ളവര്‍ക്കും സിറ്റികളിലുള്ളവര്‍ക്കും ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടീച്ചിട്ടുണ്ട്.