നിരപരാധിത്വം തെളിയിക്കുമെന്നും പാര്‍ട്ടി പ്രവർത്തകർക്ക് തന്‍റെ പ്രശ്‌നം തീര്‍ക്കുന്ന പണിയല്ലെന്നും രാഹുല്‍ പ്രതികരിച്ചു.
അബിന്‍ വര്‍ക്കി, ബിനു ചുള്ളിയില്‍, ജെ എസ് അഖില്‍, ഒ യു ജിനീഷ്, കെ എം അഭിജിത്ത് എന്നിവർ പുതിയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയില്‍
കൊച്ചി: പുതുമുഖ നടി റിനു ആന്‍ ജോര്‍ജിന്‍റെ വിവാദ വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്‍റെ അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു. യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിപ്പിച്ചു എന്ന പേരില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ ഷിന്‍റോ സെബാസ്റ്റിയന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷില്‍ പരാതി സമര്‍പ്പിച്ചു.
അതേ സമയം ‘തനിക്കെതിരെ ആരും പരാതി നല്‍കിയില്ലെന്നും തന്‍റെ സ്വമേധയാ ഉള്ള തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്‍റെ കൊള്ളരുതായ്മക്കെതിരായും വരുന്ന തെരെഞ്ഞെടുപ്പ് സംബന്ധിയായും പാര്‍ട്ടിക്ക് ഒരുപാട് ചെയ്യാനുള്ളതിനാല്‍ തന്‍റെ കാര്യത്തില്‍ സമയം നഷ്ടപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അത് കൊണ്ടാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. എനിക്കെതിരെയുള്ള ആരോപണത്തില്‍ അന്വേഷിച്ച ശേഷം മറുപടി പറയുമെന്നും’ അദ്ദേഹം പത്രക്കാരോട് പറഞ്ഞു.
രാഹുല്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിപ്പിക്കുന്ന രീതിയിലുള്ള വോയിസ് ക്ലിപ്പുകളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. വോയിസ് വിവരങ്ങള്‍ പരിശോധിച്ച ശേഷമേ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളു. തന്‍റെ നിരപരാധിത്വം താന്‍ തന്നെ തെളിയിക്കുമെന്നും അതിന് വേണ്ടി തന്നെയാണ് രാജിവെച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. പരാതിയുണ്ടേല്‍ ആ പെണ്‍കുട്ടി കേസ് നല്‍കട്ടെയെന്നും ചാറ്റിന്‍റെ പൂർണ്ണ ചിത്രം വെളിപ്പെടുത്തട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെയായിരുന്നു യുവരാഷ്ട്രീയക്കാരനില്‍ നിന്നും തനിക്ക് മോശം അനുഭവമുണ്ടായെന്നും തനിക്ക് അശ്ലീല സന്ദേശം ലഭിച്ചെന്നും പരാതി ആഗ്രഹിക്കുന്നില്ലെന്നും യുവനടി റിനി ആന്‍ ജോര്‍ജ് വെളിപ്പെടുത്തിയത്.
പുതിയ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടിന് വേണ്ടിയുള്ള ഒരുക്കങ്ങളും സംഘടനയില്‍ സജീവമായിട്ടുണ്ട്. അബിന്‍ വര്‍ക്കി, ബിനു ചുള്ളിയില്‍, ജെ എസ് അഖില്‍, ഒ യു ജിനീഷ്, കെ എം അഭിജിത്ത് എന്നീ പേരുകളാണ് നിലവില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. അനൗദ്യോഗിക ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ തുടങ്ങിയിട്ടുണ്ട്. കെ സി വേണുഗോപാല്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി.