അബൂദാബി: യുഎഇയില്‍ നബിദിനത്തിനുള്ള പൊതു അവധി സെപ്തംബര്‍ 5 വെള്ളിയാഴ്ച്ചയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സ്വകാര്യ മേഖലയ്ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതു അവധി ലഭ്യമാവും. വെള്ളിയാഴ്ച്ച അവധിയാവുന്നതോടെ വേനല്‍ ചൂടില്‍ മറ്റൊരു നീണ്ട വാരാന്ത്യം കിട്ടിയ സന്തോഷത്തിലാണ് പ്രവാസികള്‍.
മുഹമ്മദ് നബിയുടെ ജന്മദിനത്തനെയാണ് ലോക മുസ്ലിംകള്‍ നബിദിനമായി കൊണ്ടാടുന്നത്. അറബി മാസം റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനാണ് നബിദിനം ആഘോഷിക്കപ്പെടാറുള്ളത്. ഇസ്ലാമിക വിശ്വാസമനുസരിച്ച് അന്നാണ് പ്രവാചകന്‍ മുഹമ്മദ് നബി ജനിച്ചത്.
ഷാര്‍ജയില്‍ വെള്ളിയാഴ്ച്ച അവധിയായത് കൊണ്ട് തന്നെ അവര്‍ക്കും നീണ്ട വാരാന്ത്യം ലഭ്യമാവും. ഇത്തവണ യുഎഇയുടെ റബീഉല്‍ അവ്വല്‍ മാസപ്പിറവിയുമായി ചെറിയ സംശയം വന്നിരുന്നെങ്കിലും പിന്നീട് സെപ്തംബര്‍ 4ന് ആണെന്ന് ഉറപ്പാക്കുകയായിരുന്നു. സൗദിയുടെ മാസപ്പിറവി പ്രഖ്യാപനം വൈകിയതാണ് സംശയത്തിന് കാരണമാക്കിയത്.