ടെഹ്‌റാന്‍: തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഇസ്രയേല്‍-ഇറാന്‍-അമേരിക്ക യുദ്ധത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ ഭാര്യ മന്‍സൂറ ഖജസത ബാഖർസാദ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം അലി ഖാംനഇയുടെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് ഭാര്യയ്ക്കും പരിക്കേറ്റത്. ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ ഔദ്യോഗികമായി വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു.
ശനിയാഴ്ച്ച ഇസ്രയേലിന്‍റെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ അലിഖാംനഈയും അദ്ദേഹത്തിന്‍റെ മകനും പേരക്കുട്ടിയും അടക്കം 40ന് മുകളില്‍ പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ ആക്രമണത്തിലാണ് ഭാര്യയ്ക്കും പരിക്കേറ്റത്.
കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന ഇറാന്‍-ഇസ്രയേല്‍-അമേരിക്ക യുദ്ധത്തില്‍ ഇരു ഭാഗത്തും കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു നിലക്കും ഇരു വിഭാഗവു ചര്‍ച്ചയ്ക്ക് തയ്യാറാവാത്തത് സാഹചര്യം ശക്തമായ വഷളമാക്കി കൊണ്ടിരിക്കുകയാണ്.