ആരിഫ് മുഹമ്മദ് ഖാന്‍ ബീഹാര്‍ ഗവര്‍ണ്ണറായി ചുമതലയേല്‍ക്കും.
ന്യൂഡല്‍ഹി: പുതിയ കേരള ഗവര്‍ണ്ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകറെ നിയമിച്ചു. നിലവിലെ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബീഹാര്‍ ഗവര്‍ണ്ണറായി ചുമതലയേല്‍ക്കും. കഴിഞ്ഞ 5 വര്‍ഷക്കാലം കേരള സര്‍ക്കാരുമായി പല അഭിപ്രായ ഭിന്നതകളും നടത്തി ശ്രദ്ധ നേടിയ ആളായിരുന്നു ആരിഫ് ഖാന്‍. രണ്ട് പിണറായി സര്‍ക്കാരിലും ഇദ്ദേഹം ഭാഗവായിട്ടുണ്ട്. 2019 സെപ്റ്റംബറിലായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണ്ണറായി ചുമതലയേറ്റത്.
വിശ്വനാഥ് ആര്‍ലേക്കര്‍ നിലവില്‍ ബീഹാര്‍ ഗവര്‍ണ്ണറാണ്. അദ്ദേഹം ഹിമാച്ചല്‍ ഗവര്‍ണ്ണറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. പുറമെ ഗോവ ബി.ജെ.പി. സര്‍ക്കാരിലെ വനം-പരിസ്ഥിത മന്ത്രിയും നിയമസഭാ സ്പീക്കറും കൂടിയായിരുന്നു. 1980 മുതല്‍ ഗോവയിലെ ബി.ജെ.പി നേതാക്കളില്‍ പ്രമുഖനായിരുന്നു. ആദ്യ പേപ്പര്‍ രഹിത സംസ്ഥാനമെന്ന ഖ്യാതി നേടിയ ഗോവയുടെ ഈ നേട്ടത്തില്‍ നിസ്തുല്യ പങ്കുവഹിച്ചത് ഇദ്ദേഹമായിരുന്നു.
ബീഹാറും കേരളത്തിനും പുറമെ മറ്റു മൂന്ന് സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍മാരെ കൂടി മാറ്റിയിട്ടുണ്ട്. ഒഡിഷ, മിസോറാം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഗവര്‍ണ്ണര്‍മാരെ നിയമിക്കുന്നത്.