മുംബൈ: ഏറെ ആകാംശയോടെ കാത്തിരുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ സഞ്ജു സാംസണ്‍ പ്രധാന വിക്കറ്റ് കീപ്പറാവും. മുംബൈ ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബിസിസിഐ സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറാണ് ടീമിനെ പ്രഖ്യാപിച്ചത്. ശുഭ്മാന്‍ ഗില്ലായിരിക്കും ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍
പ്രസിദ്ധ് കൃഷ്ണ, വിഷിങ്ടന്‍ സുന്ദര്‍, ധ്രുവ് ജുറേല്‍, റിയാന്‍ പരാഗ് എന്നിവര്‍ സ്റ്റാന്‍ഡ് ബൈ താരങ്ങളായി ടീമില്‍ ഇടം പിടിച്ചു. മുഖ്യ കളിക്കാരില്‍ ആരെങ്കിലും പുറത്ത് പോയാല്‍ മാത്രമേ ഇവര്‍ക്ക് അവസരം ലഭിക്കൂകയുള്ളു. സഞ്ജു സാംസണോടൊപ്പം ജിതേഷ് ശര്‍മയാണ് ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പര്‍. അഭിഷേക് ശര്‍മ്മയുടെ വരവാണ് ജയ്‌സ്വാളിന് പുറത്തിരിക്കാന്‍ കാരണമായത്.
സെപ്റ്റംബര്‍ 9നാണ് യുഎഇയില്‍ ഏഷ്യന്‍ കപ്പിന് തുടക്കം കുറിക്കുന്നത്. ഗ്രൂപ്പ് എയില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, യുഎഇ, ഒമാന്‍ എന്നീ ടീമുകളാണുള്ളത്. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍, ഹോങ്കോംഗ് എന്നീ ടീമുകളുമാണുള്ളത്. ലോകകപ്പിന് മുന്നോടിയായ കളിയായത് കൊണ്ട് തന്നെ പരിശീലനമെന്നോണം ട്വിന്‍റി ഫോര്‍മാറ്റിലായിരിക്കും ഏഷ്യാ കപ്പ് നടക്കുക.
ഇന്ന് പ്രഖ്യാപിച്ച ഇന്ത്യന്‍ ടീം
സൂര്യ കുമാര്‍ യാദവ് (c)
ശുഭ്മാന്‍ ഗില്‍ (vc)
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍)
അഭിഷേക് ഷര്‍മ്മ
തിലക് വര്‍മ്മ
ഹര്‍ദ്ദിക് പാണ്ഡ്യ
ശിവം ദുബേ
അക്‌സര്‍ പട്ടേല്‍
ജിതേഷ് ശര്‍മ്മ (വിക്ക്റ്റ് കീപ്പര്‍)
ജസ്പ്രീത് ഭുമ്ര
അര്‍ശദീപ് സിങ്
വരുണ്‍ ചക്രവര്‍ത്തി
കുല്‍ദീപ് യാദവ്
ഹര്‍ഷിത് റാണ
റിങ്കു സിംഗ്