ന്യൂഡല്‍ഹി: അസമില്‍ ബീഫ് നിരോധനം പ്രഖ്യാപിച്ച് ഹിമന്ത ബിശ്വ ശര്‍മ്മ. ഇതിനായുള്ള നിയമഭേദഗതി ബില്ലിന് മന്ത്രി സഭാ യോഗം അംഗീകാരം നല്‍കി. സംസ്ഥാനത്ത് ആദ്യം ബീഫ് നിരോധനമുണ്ടായിരുന്നുവെങ്കിലും അത് ക്ഷേത്ര പരിസരം പോലെയുള്ള നിശ്ചിത പരിസരങ്ങളില്‍ മാത്രമായിരുന്നു. പക്ഷേ നിലവില്‍ പൊതുയിടങ്ങളിലും റസ്‌റ്റോറന്‍റുകളിലും ഹോട്ടലുകളിലും പൊതുപരിപാടികളിലും ബീഫ് നിരോധം ബാധകമാവും. തികച്ചും ഭരണഘടനാ വിരുദ്ധ സമീപനമാണ് ബീഫ് നിരോധനമെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.
ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി ഓണ്‍ലൈനായിട്ടായിരുന്നു മന്ത്രി സഭാ യോഗത്തില്‍ പങ്കെടുത്തതും. ”ബീഫ് നിരോധനം മുമ്പ് ഹോട്ടലുകള്‍ക്കു പൊതു പരിപാടികള്‍ക്കും ബാധകമായിരുന്നില്ല പക്ഷേ ഇന്നു മുതല്‍ സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങളിലും നിരോധന നിയമം ബാധകമാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.