ന്യൂഡല്‍ഹി: ബീഹാറില്‍ വീണ്ടും വോട്ടര്‍ പട്ടിക പേര് നീക്കല്‍ വിവാദം. ബീഹാറിലെ ദാക്ക മണ്ഡലത്തിലാണ് 80000 മുസ്ലിംകളുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ബിജെപി അപേക്ഷ നല്‍കിയിരിക്കുന്നത്. ഇവര്‍ ഇന്ത്യന്‍ പൗരന്മാരല്ലെന്ന് കാണിച്ചാണ് ശുപാര്‍ഷ. ബീഹാറില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന മുസ്ലിം അതിക്രമത്തിന്‍റെ ഭാഗമാണ് ഈ നീക്കവും.
ബെജെപി നേതാവും എം എല്‍എയുമായ പവന്‍ കുമാര്‍ ജയ്‌സ്വാളിന്‍റെ പേഴ്‌സണല്‍ സ്റ്റാഫിന്‍റെ പേരിലാണ് അപേക്ഷ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. പാട്‌ന ബിജെപി സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ലെറ്റര്‍പാഡിലും നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ 25നും ജൂലൈ 24നുമിടയിലാണ് ധാക്കയിലെ വോട്ടര്‍ പട്ടികയില്‍ വലിയൊരു പരിഷ്‌ക്കരണം നടപ്പാക്കിയത്.
ബീഹാര്‍ നിയമസഭ ഇലക്ഷന്‍ അടുത്ത് കൊണ്ടിരിക്കെ ബിജെപി അനുകൂല സംസ്ഥാനമാക്കാനുള്ള ശ്രമമാണ് നടന്ന് കൊണ്ടിരിക്കുന്നത്. 40 ശതമാനത്തോളം പേരുടെ പേരുകളാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെടാനുള്ള ശ്രമം നടക്കുന്നത്. ബീഹാറില്‍ നിയമസഭ തെരെഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത മാസം ആദ്യ വാരത്തില്‍ ഉണ്ടായേക്കും. അതിന് മുന്നോടിയായി ഈ സെപ്തംബര്‍ 30ന് അന്തിമ വോട്ടര്‍ പട്ടികയും പുറത്ത് വിടും.
നവംബര്‍ 22ന് നിലവിലെ നിയമസഭ കാലാവധി പൂര്‍ത്തീകരിക്കും. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ നിന്ന് വിഭിന്നമായി രണ്ട് ഘട്ടങ്ങളിലായി തെരെഞ്ഞെടുപ്പ് നടത്താനാണ് ഇലക്ഷന്‍ കമ്മീഷന്‍റെ നീക്കം.