നെന്മാറ: പോലീസ് ഏറെ വിമര്‍ശനം നേരിട്ട നെന്മാറ കൂട്ടക്കൊല കേസ് പ്രതി ചെന്താരമെയ നാട്ടുകാരുടെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്തു. പോത്തുണ്ടി മാട്ടായി വനമേഖലയില്‍ നിന്നായിരുന്നു അറസ്റ്റ്. ഉടന്‍ നെന്മാറ സ്‌റ്റേഷനില്‍ ഹാജരാക്കും. നാളെ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യും.
2019ലായിരുന്നു നെന്മാറയിലെ സജിതയെന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ ചെന്താമരയെ പോലീസ്റ്റ് അറസ്റ്റ് ചെയ്തത്. വിചാരണ തുടര്‍ന്ന കൊണ്ടിരിക്കുന്നതിനിടെയായിരുന്നു 2024 മെയില്‍ അയാള്‍ക്ക് നിയമവ്യവസ്ഥയോടെ കോടതി ജാമ്യം അനുവധിച്ചത്. നെന്മാറ പഞ്ചായത്തിലേക്ക് പ്രവേശിക്കരുതെന്നായിരുന്നു കോടതിയുടെ വിലക്ക്. പക്ഷേ ഇത് ലംഘിച്ച് പ്രതി നെന്മാറയില്‍ താമസിക്കുകയും നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ വിളിച്ച് ശകാരിച്ച് വിട്ടയക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു കൊല്ലപ്പെട്ട സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയേയും ഇയാള്‍ കൊലപ്പെടുത്തിയത്.
രണ്ടു ദിവസമായി നടക്കുന്ന തിരച്ചിലിനൊടുവില്‍ ഇന്നായിരുന്നു ഇയാളെ പിടികൂടിയത്. ഗുരുതര വീഴ്ച്ച സംഭവിച്ചതിനാല്‍ എസ്എച്ച്ഒ മഹേന്ദ്ര സിന്‍ഹയ്ക്ക് ഉത്തരമേഖല ഐജി സസ്‌പെന്‍ഷന്‍ നല്‍കിയിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിച്ചില്ലെന്നതായിരുന്നു ഇയാള്‍ക്കെതിരെയുള്ള ആരോപണം. ജനരോഷം കാരണം പോലീസിന് വേണ്ട രൂപത്തില്‍ തെളിവെടുപ്പ് നടത്താന്‍ പോലും സാധിച്ചിരുന്നില്ല.
അതേ കേരളത്തില്‍ അതീവ സുരക്ഷാ വീഴ്ച്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും ഗൗരവമായി എടുക്കാതെ പ്രതിയെ കൊലപാതകത്തിന് വഴിയൊരുക്കുകയായിരുന്നു പോലീസെന്നും രണ്ട പെണ്‍കുട്ടികള്‍ അനാഥരായെന്നും അവര്‍ക്ക് ഉടന്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.