രണ്ട് ദിവസത്തിനുള്ളില്‍ 3 കോടി പിന്നിട്ടു സബ്സ്ക്രൈബേഴ്സ്
പോര്‍ച്ചുഗല്‍: തൊട്ടതെല്ലാം പൊന്നാക്കിയിരുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പേരില്‍ പുതിയ റെക്കോര്‍ഡും കൂടി എഴുതിച്ചേര്‍ക്കപ്പെട്ടു. ഇത്തവണ അത് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നിന്നോ മികവുള്ള കളിയുടെ പേരിലുള്ള അവാര്‍ഡിന്‍റെ പേരിലല്ല മറിച്ച് യൂടൂബില്‍ തുടങ്ങിയ ചാനലിന്‍റെ പേരിലാണ്.
ബുധനാഴ്ച്ചയാണ് ക്രിസ്റ്റ്യാനോ യൂടൂബ് ചാനല്‍ തുടങ്ങുന്നുവെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. മണിക്കൂറുകള്‍ കൊണ്ടാണ് റെക്കോര്‍ഡ് വേഗതയില്‍ ഒരു മില്ല്യന്‍ സബ്‌സ്‌ക്രൈബേഴ്‌സ് പിന്നിട്ടത്. 24 മണിക്കൂര്‍ കഴിയുമ്പോഴേക്കും ഫോളോവേഴ്‌സിന്റെ എണ്ണം 2 കോടി കഴിഞ്ഞു.
19 വീഡിയോകളാണ് ഇതിനകം പോസ്റ്റ് ചെയ്തത്. സബ്‌സ്‌ക്രൈബേഴ്‌സിന്‍റെ നിലവിലെ എണ്ണം 3.24 കോടി കഴിഞ്ഞു. 12 മണിക്കൂര്‍ കൊണ്ട് ഒരു കോടി പിന്നിട്ടെന്ന നേട്ടത്തില്‍ അദ്ദേഹം പിന്നിലാക്കിയത് ഹാംസ്റ്റര്‍ കോബറ്റ്, ബല്‍ജിയ ഇന്‍ഫ്‌ലുവന്‍സര്‍ സെലിന്‍ ഡെപ്, മിസ്റ്റര്‍ ബീസ്റ്റ് ഗെയിമിങ് എന്നിവരെയാണ്.