ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലമാണ് 13ാം പോയിന്‍റ്.
ബെംഗളുരു: ഏറെ വിവാദമായ ധര്‍മ്മസ്ഥല വെളിപ്പെടുത്തലില്‍ മൃതദേഹങ്ങള്‍ക്കുള്ള തിരച്ചില്‍ തുടരുന്നു. ഇന്ന് ഏറ്റവും നിര്‍ണ്ണായകമെന്ന് വിശ്വസിക്കുന്ന 13ാം പോയിന്‍റിലാണ് തിരച്ചില്‍. അവശിഷ്ടം ലഭിച്ചാല്‍ വിശദമായ അന്വേഷണത്തിന് എസ് ഐ ടി തിരിഞ്ഞേക്കും. ഈ പോയിന്‍റിലെ തിരച്ചിലിനായ് പ്രത്യേക റഡാര്‍ സിസ്റ്റവും സംഘടിപ്പിക്കും.
അതേ സമയം പുതിയൊരു ദുരൂഹമരണക്കേസും കൂടി ധര്‍മ്മസ്ഥലയെ പറ്റി പോലീസിന് ലഭിച്ചു. 39 വര്‍ഷം മുമ്പ് 1986 ഡിസംബറില്‍ കാണാതായ പത്മലതയെന്ന സ്ത്രീയുടെ തിരോധാനക്കേസിലാണ് പുനരന്വേഷണം ആവശ്യപ്പെട്ട സഹോദരി ഹരജി നല്‍കിയിരിക്കുന്നത്. 56 ദിവസത്തിന് ശേഷം പത്മലതയുടെ ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും മെച്ചപ്പെട്ട രീതിയിലുള്ള തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു. കുടുംബത്തിന്‍റെ ആവശ്യവുമായുളള ഹരജി എസ്‌ഐടി സ്വീകരിച്ചിട്ടുണ്ട്.
ഇതുവരെയുള്ള അന്വേഷണത്തില്‍ ഭേദമായ തെളിവുളൊന്നും ലഭ്യമായിട്ടില്ല. 13ാം പോയിന്‍റിലെ തിരച്ചിലായിരിക്കും ശ്രദ്ധേയമായത്. ബെല്‍ത്തങ്കടിയിലെ എസ്‌ഐടി ഓഫീസ് ദേശീയ മനുഷ്യവാകാശ കമ്മീഷന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അന്വേഷണ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ സന്ദര്‍ശനം. കൂടാതെ ക്ഷേത്ര പരിസരവും അന്വേഷണത്തിന് വിധേയമാക്കിയിട്ടുണ്ട്.