ന്യൂഡല്‍ഹി: ഇന്നലയോടെ ഡല്‍ഹിയില്‍ പരസ്യ പ്രചരണം അവസാനിച്ചു. ഇന്ന് ഒരു ദിവസം നിശ്ശബ്ദ പ്രചരണം. നാളെ ജനം പോളിംഗ് ബൂത്തിലേക്ക് നീങ്ങും. ഫെബ്രുവരി 8 ശനിയാഴ്ച്ചയാണ് വോട്ടെണ്ണല്‍. പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നിലവിലെ ഭരണകര്‍ത്താക്കളായ എഎപിയും മറ്റുപാര്‍ട്ടികളായ കോണ്‍ഗ്രസും ബിജെപിയും. കെജ്രവാളിന്‍റെ നേതൃത്വത്തിലായിരുന്നു പരസ്യപ്രചാരണത്തിന് എഎപി കളത്തിലിറങ്ങിയതെങ്കില്‍ കോണ്‍ഗ്രസിന് വേണ്ടി വയനാട് എംപി പ്രിയങ്ക ഗാന്ധിയും ബിജെപിക്ക് വേണ്ടി സാക്ഷാല്‍ ആഭ്യന്തര മന്ത്രി അമിത്ഷായും നേതൃത്വം നല്‍കി.
70 നിയമസഭാ മണ്ഡലങ്ങളുള്ള ഡല്‍ഹിയില്‍ ഭരണം പിടിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷം 36 ആണ്. കഴിഞ്ഞ ഇലക്ഷനില്‍ 62 സീറ്റ് നേടിയായിരുന്നു കെജ്രിവാളിന്‍റെ സംഘം ഭരണം പിടിച്ചത്. ഇത്തവണയും ഭരണം പിടിക്കുമെന്ന പ്രതീക്ഷയിലാണ് എഎപി. അതേ സമയം കെജ്രിവാളിനെതിരെയുള്ള കേസും അദ്ദേഹത്തിന്‍റെ ആഡംബര ബംഗ്ലാവുമൊക്കെ ഇലക്ഷനില്‍ ആയുധമാക്കിയിരിക്കുകയാണ് മറ്റു പാർട്ടികള്‍. ഇന്നലെ അവതരിപ്പിച്ച ബജറ്റും ബിജെപി വജ്രായുധമായി ഉപയോഗിക്കുന്നുണ്ട്.
തെരെഞ്ഞെടുപ്പിലെ പോളിംഗ് വര്‍ദ്ധിപ്പിക്കാനും ജനങ്ങളെ ആകര്‍ഷിപ്പിക്കാനും വേണ്ടി സകല തയ്യാറെടുപ്പുകളും എഎപി സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. അന്നേ ദിവസം മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. പുലര്‍ച്ച നാല് മണി മുതല്‍ ഡല്‍ഹി മെട്രോ ട്രയിനുകള്‍ ഓടിത്തുടങ്ങും. രാവിലെ ആറുമണി വരെ അര മണിക്കൂര്‍ ഇടവെച്ച് ഇത് തുടരുകയും പിന്നീട് സാധാരണ അവസ്ഥലയിലേക്ക് മാറുകയും ചെയ്യും. പോളിംഗ് ശതമാനം വർദ്ധിക്കുന്നത് ഭൂരിപക്ഷം കൂടാന്‍ കാരണമാവുമെന്ന പ്രതീക്ഷയിലാണ് എഎപി.