നവംബർ 24 (നാളെ) ഖിസൈസിലെ വുഡ്ലം പാർക്ക് സ്കൂളിലാണ് സമാപനം
ദുബൈ: ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി റൂബി ജൂബിലിയോടനുബന്ധിച്ച് നവംബർ 24ന് ദുബൈയില്‍ നടക്കുന്ന ഫീഡര്‍ കോണ്‍ഫറന്‍സിന് ഒരുങ്ങി ദുബൈ. ദുബൈ അല്‍ ഖിസൈസ് വുഡ്ലേം പാര്‍ക്ക് സ്‌കൂള്‍ ഹാളിലാണ് പരിപാടികള്‍. കാലത്ത് നടക്കുന്ന ഹുദവീസ് ഹെറാര്‍ഡില്‍ അബൂബക്കര്‍ ഹുദവി, ഡോ. ഹാരിസ് ഹുദവി, ജഅ്ഫര്‍ ഹുദവി ബംഗളത്ത് സംസാരിക്കും. ഉച്ചക്ക് 2 മണിക്ക് അബ്ദുര്‍റശീദ് ഹുദവി ഏലംകുളം വിശ്വാസിയുടെ യുക്തിയും സ്വാതന്ത്ര്യവും എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കും. പാണക്കാട് അസീല്‍ അലി ശിഹാബ് തങ്ങള്‍ സംബന്ധിക്കും. ദുബൈ, അബൂദാബി ഹാദിയ സെന്‍ററുകളിലൂടെ സിബിഐഎസ് കോഴ്സ് പൂര്‍ത്തിയാക്കിയ 45 പഠിതാക്കള്‍ക്കുള്ള സനദ് ദാനം ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി നിര്‍വ്വഹിക്കും.വൈകുന്നേരം 6 മണിക്ക് നടക്കുന്ന പ്രാര്‍ത്ഥനാ സംഗമത്തില്‍ മണ്‍മറഞ്ഞ സമസ്ത, ദാറുല്‍ ഹുദാ നേതാക്കള്‍ക്ക് പ്രത്യേക പ്രാര്‍ത്ഥന നടത്തും.
പൊതുസമ്മേളനം ദാറുല്‍ ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ ഉസ്താദ് കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ അനുഗ്രഹ ഭാഷണം നടത്തും. ദഅ് വത്ത്: ‘ദാറുല്‍ ഹുദാ തുറന്ന പുതുവഴികള്‍’ എന്ന വിഷയം ദാറുല്‍ ഹുദാ പുങ്കനൂര്‍ സെന്‍റർ പ്രിന്‍സിപ്പാള്‍ ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് അവതരിപ്പിക്കും.
‘പണ്ഡിത ധര്‍മം ഉന്നത മാതൃകകള്‍’ എന്നതിനെ ആസ്പദിച്ച് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും.
ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി സമാപന സന്ദേശം നല്‍കും.
മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിവിധ സംഘടനാ നേതാക്കളും പരിപാടിയില്‍ സംബന്ധിക്കും.