അബൂദാബി: യുഎഇ നാളെ 54ാം ദേശീയ ദിനം ഈദുല്‍ ഇത്തിഹാദ് ആചരിക്കും. ആഘോഷത്തിന്‍റെ ഭാഗമായി രാജ്യം മുഴുവനും നാളെ 11 മണിക്ക് ദേശീയ ഗാനം ആലപിക്കപ്പെടും. ആലാപനത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തിന്‍റെ ഐക്യവും സാഹോദര്യവും ജനങ്ങളിലേക്ക് എത്തിച്ച് നല്‍കുകെയെന്നതാണ് ദേശീയ ഗാനാലാപനത്തിന്‍റെ പിന്നിലുള്ള രഹസ്യം.
യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഈശി ബിലാദി സമയവും തിയ്യതിയും വിശദീകരിച്ച് പോസ്റ്റ് ചെയ്തിരുന്നു. റോഡിലോ വീട്ടിലോ ബിച്ചിലോ എവിടെയാണെങ്കിലും ഈ ആലാപനത്തില്‍ കൂടെയുണ്ടാവണം എന്ന ക്ഷണമാണ് ഔദ്യോഗികമായി നല്‍കിയിരിക്കുന്നത്.
രാജ്യത്തെ മുഴുവന്‍ താമസക്കാര്‍ക്കും ഔദ്യോഗികമായി മെസ്സേജുകളും അയിച്ചിട്ടുണ്ട്. ദേശീയ ദിനാചാരണത്തിന്‍റെ ഭാഗമായി രാജ്യത്ത് മുഴുവനും ഔദ്യോഗികമായി രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും വ്യത്യസ്ഥ ആഘോഷ പരിപാടികളും നടക്കുന്നുണ്ട്.