ഡല്‍ഹി: 2025 ഫബ്രുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനുള്ള എ.എ.പി. സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായി. അരവിന്ദ് കെജ്രിവാള്‍ ന്യൂഡല്‍ഹിയിലും നിലവിലെ മുഖ്യമന്ത്രി അതിഷി കല്‍കാജിയിലും ജനവിധി തേടും. അങ്കത്തിന് ഞങ്ങള്‍ സന്നദ്ധരാണെന്ന് കൈജ്രിവാളും സംഘവും ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചു. ഒരു സഖ്യമായും കൂട്ടിനില്ലെന്നും എ.എ.പി. സ്വതന്ത്രമായാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.
70 സീറ്റുകളിലേക്കാണ് ഡല്‍ഹിയില്‍ ജനവിധി തേടുക. നാല് ഘട്ടങ്ങളിലായി പ്രഖ്യാപിക്കപ്പെട്ട എ.എ.പി. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇന്ന് 38 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സത്യേന്ദ്ര കുമാര്‍ ജെയ്ന്‍, ദുര്‍ഗേഷ് പതക്, സൗരഭ് ഭരദ്വാജ്, ഗോപാല്‍ റായി എന്നീ നേതാക്കള്‍ അവസാന പട്ടികയില്‍ ഇടംപിടിച്ചു. കസ്തൂര്‍ബ നഗറില്‍ ബി.ജെ.പി. വിട്ട് പാര്‍ട്ടിയില്‍ ചേര്‍ന്ന രമേഷ് പെഹ്ലുവാനായിരിക്കും എ.എ.പിയുടെ സ്ഥാനാര്‍ത്ഥി. അദ്ദേഹത്തിനും അദ്ദേഹത്തിന്‍റെ ഭാര്യയ്ക്കും ആ മണ്ഡലത്തിലുള്ള സ്വാധീനം കാരണമാണ് ഈ തീരുമാനം.
കഴിഞ്ഞ ലോക്‌സഭാ തിരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് ഇന്ത്യാ മുന്നണിക്ക് കീഴിലായിരുന്നു എ.എ.പി മത്സരിച്ചിരുന്നത്. പക്ഷേ നിയസഭയില്‍ സ്വതന്ത്രമായി മത്സരിക്കാനാണ് പാര്‍ട്ടീ തീരുമാനം.