കൊച്ചി: തൃശ്ശൂരിലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ മതകീയ ചിഹ്നങ്ങളും പരാമര്‍ശവും നടന്നതിനാല്‍ തെരെഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹരജയില്‍ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസയച്ചു. അടുത്ത മൂന്നാഴ്ച്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് കോടതി ഉത്തരവ്. എ.ഐ.വൈ.എഫ് നേതാവ് എ.എസ്. ബിനോയ് സമര്‍പ്പിച്ച ഹരജയിലാണ് കോടതിയുത്തരവ്.
തെരെഞ്ഞെടുപ്പോടടുത്ത ദിനങ്ങളില്‍ പ്രചരണ സമയത്ത് ശ്രീരാമന്‍റെ പേരില്‍ വോട്ടഭ്യര്‍ത്ഥിച്ചെന്നും മതചിഹ്നം കാണിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പ്രകാരം ഇത് നിയമവിരുദ്ധമാണ്. ഇതൊക്കെ സ്ഥാനാര്‍ത്ഥിയുടെ അറിവോടെ നടന്നുവെന്നാണ് പരാതിക്കാരന്‍റെ വാദം. സുരേഷ് ഗോപിയുടെ വിശദീകരണം കേട്ട ശേഷമായിരിക്കും ഈ ഹരജിയില്‍ വിധി പറയുക. ജസ്റ്റിസ് കൈസറായിരുന്നു ഹരജിയില്‍ ഇന്ന് വിശദീകരണം തേടിയത്.
കേരള ചരിത്രത്തില്‍ ആദ്യമായാണ് ബി.ജെ.പി. അക്കൗണ്ട് തുറന്നത്. അട്ടിമറി ജയമായിരുന്നു തൃശ്ശൂരിലേത് എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥികളായ കോണ്‍ഗ്രസിലെ കെ. മുരളീധരനെയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എസ്.സുനില്‍ കുമാറിനെയും പരാജയപ്പെടുത്തിയായിരുന്നു സുരേഷ് ഗോപിയുടെ വിജയയം.