ദുബായ്: വിമാനത്തിന്‍റെയും യാത്രക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തി പവര്‍ബാങ്കിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുയാണ് ലോകത്തെ ഏറ്റവും വലിയ വിമാന കമ്പനികളിലൊന്നായ എമിറേറ്റ്‌സ്. ഈ ഒക്ടോബര്‍ മുതല്‍ യാത്രികര്‍ക്ക് എമിറേറ്റ്‌സില്‍ പവര്‍ബാങ്ക് ഉപയോഗിക്കാന്‍ പാടില്ല. സുരക്ഷ മുന്‍ നിര്‍ത്തിയുള്ള തീരുമാനമാണെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാലും നിബന്ധനയോടു കൂടെ ചെറിയ രൂപത്തില്‍ ഇപ്പോഴും പവര്‍ബാങ്കിന് അനുമതി നല്‍കിയിട്ടുണ്ട്. പവര്‍ബാങ്കില്‍ നിന്ന് മൊബൈലുകളോ മറ്റു ഡിവൈസുകള്‍ ചാര്‍ജ് ചെയ്യാനോ വിമാനത്തില്‍ നിന്ന് പവര്‍ബാങ്കിലേക്ക് ചാര്‍ജ് ചെയ്യാനോ അനുമതിയുണ്ടാവില്ല.
പുതുക്കിയ നിയമമനുസരിച്ച് 100 വാട്ടിന് താഴെയുള്ള പവര്‍ബാങ്ക് ഉപയോഗിക്കാം. ഇതല്ലാത്തവ പാടില്ല. വിമാനത്തിലെ പവര്‍ സപ്ലൈ ഉപയോഗിച്ച് പവര്‍ബാങ്ക് ഒരിക്കലും ചാര്‍ജ്ജ് ചെയ്യാന്‍ പാടില്ല. പവര്‍ബാങ്കിലെ കപ്പാസിറ്റിയെ കുറിച്ചുള്ള വിവരം ലഭ്യമായിരിക്കണം. പവര്‍ബാങ്കുകള്‍ മുന്നിലുള്ള സിറ്റിനടിയിലോ ബാഗിലോ വയ്ക്കുക, ചെക്കിന്‍ ലഗേജിലും പവര്‍ബാങ്കിന് അനുമതിയുണ്ടായിരിക്കുന്നതല്ല
നീണ്ട പഠനത്തിന് ശേഷമാണ് ഈ നടപടിയിലേക്ക് നീങ്ങിയതെന്ന് എമിറേറ്റ്‌സ് അധികൃതര്‍ അറിയിച്ചു. യാത്രയിലെ സുരയാണ് പ്രധാനം. നിലവില്‍ എമിറേറ്റ്‌സ് യാത്രക്കാരില്‍ പവര്‍ബാങ്ക് ഉപഭോക്താക്കള്‍ അധികരിച്ചതാണ് പഠനത്തിന് പിന്നിലുള്ള കാരണം. ഇതില്‍ പ്രധാനമായും ലിഥിയം-അയണ്‍ അല്ലെങ്കില്‍ ലിഥിയം-പോളിമര്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഇത് ലിഥിയം ബാറ്ററിയുമായുള്ള അപകട സാധ്യത വര്‍ദ്ധിച്ചതായ് കണ്ടെത്തിയിരുന്നു. കാരണം ചാര്‍ജ് ചെയ്യുന്നവര്‍ അനിയന്ത്രിതമായി ചാര്‍ജിങ് ഉപയോഗിച്ച് ഇതിനെ തെര്‍മല്‍ റണ്‍എവേ അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് അനിയന്ത്രിമായ താപനില വര്‍ദ്ധിച്ച് തീ സ്‌ഫോടനം തുടങ്ങിയ അപകടങ്ങളിലേക്ക് നയിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട മറ്റു വിമാനങ്ങളുടെ നിലപാടുകള്‍ അറിയാന്‍ പോവുന്നതേയുള്ളു.