ചെന്നൈ: 80 കിലോമീറ്റര്‍ വേഗതയില്‍ അടിച്ചു വീഴുന്ന ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ പുതുച്ചേരിക്കു സമീപമുള്ള കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ കരതൊടുമെന്ന് പ്രതീക്ഷിക്കുന്നു. ചെന്നൈയില്‍ ശക്തമായ മഴ തുടരുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. ഫെയ്ഞ്ചലിനെ നേരിടാന്‍ തമിഴ്‌നാട് പൂര്‍ണ്ണ സജ്ജമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു. പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമിയുമായും സ്റ്റാലിന്‍ ചര്‍ച്ച ചെയ്തു. അതേ സമയം തെക്കന്‍ ആന്ധ്ര തീരുമേഖലിയിലും മുന്നറിയിപ്പുണ്ട്.
പ്രളയ ഭീതിയിലാണ് തമിഴ്നാട്. അടുത്ത 48 മണിക്കൂറാണ് ജാഗ്രതാ നിർദ്ദേശമുള്ളത്. പുതുച്ചേരിയിലു തമിഴ്‌നാട്ടിലെ തിരുള്ളൂര്‍, കള്ളക്കുറിച്ചി, കാഞ്ചീപുരം, ചെന്നൈ, കടലൂര്‍ ജില്ലകള്‍ക്കാണ് ശക്തമായ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ അടുത്ത രണ്ട് ദിവസം കനത്ത മഴ പെയ്യമെന്ന് കാലാവസ്ഥആ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഫെയ്ഞ്ചല്‍ മുന്നറിയിപ്പുമായി പല കരുതല്‍ നടപടികളും ഇന്നലെ തമിഴ്‌നാട് കൈകൊണ്ടിട്ടുണ്ട്. ഈ ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കി. ഇന്ന് സ്കൂള്‍ കോളേജുകളില്‍ നടക്കാനിരിക്കുന്ന മുഴുവന്‍ പരിപാടികളും പരീക്ഷകളും റദ്ദാക്കി. ചെന്നൈ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം രാത്രി 7.30 വരെ നിര്‍ത്തി വെച്ചു.16 വിമാനങ്ങളും സര്‍വ്വീസ് റദ്ദാക്കിയിട്ടുണ്ട്. ഇന്നലെ മാത്രം ചെന്നൈയിലേക്കുള്ള 13 വിമാന സര്‍വ്വീസുകളായിരുന്നു റദ്ദാക്കിയിരിക്കുന്നത്.
പ്രസിഡണ്ട് ദ്രൗപതി മുര്‍മു പങ്കെടുക്കേണ്ടിയിരുന്ന മുഴുവന്‍ പരിപാടികളും റദ്ദാക്കപ്പെട്ടു. പാര്‍ക്കുകളിലും ബീച്ചുകളും അമ്യൂസ്‌മെന്‍റ് പാര്‍ക്കുകളിലും പൊതു ജനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐ.ടി. കമ്പനിക്കാര്‍ക്കു വര്‍ക്ക് ഫ്രം ഹോം ആക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.