റിയാദ്: ഖത്തറിന് പിന്നാലെ മറ്റൊരു അറബ് രാജ്യം കൂടി ഫുട്‌ബോള്‍ ലോകകപ്പിന് ആദ്യത്യമരുളാനൊരുങ്ങുകയാണ്. 2034 ലോകകപ്പ് വേദിയുറപ്പിച്ചിരിക്കുകയാണ് സഊദി അറേബ്യ. ആറ് രാജ്യങ്ങളെ തള്ളിയാണ് സഊദി ഈ മാമങ്കത്തിന് ആദിഥേയത്വമുറപ്പിച്ചത്. സ്‌പെയിന്‍, മൊറോക്കോ, അര്‍ജന്റീന, ഉറുഗ്വേ, പോര്‍ച്ചുഗല്‍, പരാഗ്വേ എന്നീ രാജ്യങ്ങളെ മറികടന്നാണ് ഫിഫ സഊദിക്ക് അനുമതി നല്‍കിയത്. 500ല്‍ 419.8 എന്ന റെക്കോര്‍ഡ് റേറ്റിങോടു കൂടെയാണ് സഊദിയെ തെരെഞ്ഞെടുത്തിരിക്കുന്നതെന്ന് മാധ്യയമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഡിസംബര്‍ 11നായിരിക്കും 2030,34 എന്നീ രണ്ട് ലോകകപ്പുകള്‍ക്കുള്ള ആതിഥേയരെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. ഖത്തര്‍ നേരിട്ട സമാന പ്രശ്‌നങ്ങള്‍ സഊദിയും നേരിട്ടു. മനുഷ്യവകാശ ലംഘനങ്ങള്‍ നടക്കുന്ന രാജ്യമാണ് സഊദി എന്ന പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ കാംപയിനുകള്‍ ഫിഫ തള്ളുകയായിരുന്നു. മാത്രമല്ല ലീഗ്/ക്ലബ് സീസണുകളും സഊദിയുടെ കാലാവസ്ഥയും തമ്മില്‍ വലിയ പൊരുത്തക്കേടുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതൊക്കെ സഊദിക്ക് തരണന്‍ ചെയ്യാന്‍ സാധിക്കുമെന്നും മെച്ചപ്പെട്ട സംഭാവനകള്‍ സമര്‍പ്പിക്കാന്‍ സഊദിക്ക് പറ്റുമെന്നും ഫിഫ വിലയിരുത്തി.
രാജ്യത്തെ ഇസ്ലാമിക ആചാരങ്ങളായ ഹജ്ജും റംസാന്‍ മാസവുമൊക്കെ പരിഗണിച്ചായിരിക്കും ലോകകപ്പ് മത്സരങ്ങളുടെ തിയ്യതികള്‍ പ്രഖ്യാപിക്കുക. ഏകദേശം 2034 ഒക്ടോബര്‍ മുതല് ഏപ്രില്‍ വരെയാണ് മത്സരങ്ങള്‍ ക്രമീകരിക്കപ്പെടുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തര്‍ ലോകകപ്പ് വേദിയായതോടെയാണ് സഊദിയും ഈ മാമങ്കത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ ഒറ്റ രാജ്യം ആദിത്യമരുളുന്ന ലോകകപ്പ് മാമാങ്കത്തില്‍ പങ്കെടുക്കുന്നുവെന്ന ചരിത്രവും സഊദിക്ക് സ്വന്തമാവും.