നേരത്തെ ഇയാളെ വിട്ടുകിട്ടാന്‍ സൗദി ആവശ്യപ്പെട്ടിരുന്നു, ജര്‍മ്മനി നിരാകരിക്കുകയായിരുന്നു. ഈ നടപടിയെ ഇലോണ്‍ മസ്‌ക് ശക്തമായി വിമര്‍ശിച്ചു.
ബെര്‍ലിന്‍: ജര്‍മ്മനിയിലെ മഗഡബര്‍ഗ് നഗരത്തിലെ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ ഇരച്ചു കയറ്റി 5 പേര്‍ കൊല്ലപ്പെട്ടു. 200ഓളം ആളുകള്‍ക്ക് പരിക്കേറ്റു. 40 ആളുകളുടെ നില ഗുരുതരമായി തുടരുന്നു. കൊല്ലപ്പെട്ടവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച്ച ജര്‍മ്മന്‍ പ്രാദേശിക സമയം ഏഴ് മണിയോടെയായിരുന്നു സംഭവം. അക്രമി തന്റെ ബി.എം.ഡബ്യു കാറുമായി അതിവേഗതയില്‍ വന്ന് മാര്‍ക്കറ്റിലേക്ക് ഇരച്ചു കയറുകയായിരുന്നു.
50 കാരനായ പ്രതിയെ പോലീസ് പിടികൂടി. സൗദി അറേബ്യ പൗരനും വിമതനും കടുത്ത ഇസ്ലാമിക വിരോധിയും തീവ്ര വലതു പക്ഷ വാദിയും കൂടിയായി തലീബിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ 2006ല്‍ അഭയാര്‍ത്ഥിയായി ജര്‍മ്മനിയിലെത്തുകയായിരുന്നു. അക്രമണത്തിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല. പോലീസ് ചോദ്യം ചെയ്ത് വരുന്നു.
നേരത്തെ സൗദി അറേബ്യയില്‍ പല കേസിലും പ്രതിയായി ഇയാള്‍ അവിടെ നിന്ന് രക്ഷപ്പെട്ടാണ് ജര്‍മ്മനയിലെത്തിയത്. അത് കൊണ്ട് തന്നെ പ്രതിയെ കൈമാറാന്‍ പല തവണ സൗദി ആവശ്യപ്പെട്ടെങ്കിലും മാനുഷീക പരിഗണന വെച്ച് ജര്‍മ്മനി നിരാകരിക്കുകയായിരുന്നു. ജര്‍മ്മനിയുടൈ ഈ നിലപാടിനെ പ്രസിദ്ധ സാമ്പത്തീക വിദഗ്ദന്‍ ഇലോണ്‍ മസ്‌ക് ശക്തമായി വിമര്‍ശിച്ചിരുന്നു. ഇതിന് ജര്‍മ്മനി കടുത്ത ശിക്ഷ അര്‍ഹിക്കുന്നുവെന്നാണ് ഇലോണ്‍ മസ്‌ക് അഭിപ്രായപ്പെട്ടത്.
സംഭവത്തെ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് അപലപിച്ചു. ജര്‍മ്മനിയുടെ ഈ ദുരന്തത്തില്‍ കൂടെ നില്‍ക്കുന്നുവെന്നും ശ്കത്മായ രീതിയില്‍ സംഭവത്തെ അപലപിക്കുന്നുവെന്നും സൗദീ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
ഇതിന് മുമ്പും ജര്‍മ്മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ അക്രമമുണ്ടായിരുന്നു. 2016ല്‍ നടന്ന അക്രമത്തില്‍ പ്രതി ടുണീഷ്യന്‍ സ്വദേശിയായിരുന്നു. അയാള്‍ക്ക് ഐസിസുമായി ബന്ധമുണ്ടായിരുന്നു അന്ന് 12 പേരാണ് കൊല്ലപ്പെട്ടിരുന്നത്.