റോം: ഇസ്രയേലിന്‍റെ ക്രൂര നരഹത്യക്കെതിരെയും പട്ടിണിയില്‍ നരകിക്കുന്ന ഫലസ്തീനികള്‍ക്ക് സഹായമെത്തിക്കാനുള്ള ലക്ഷ്യവുമായി പുറപ്പെട്ട ഗ്ലോബല്‍ സുമൂദ് ഫ്‌ളോട്ടില കപ്പല്‍ വ്യൂഹത്തിന് നേരെ വീണ്ടും ഇസ്രയേല്‍ ആക്രമണം നടന്നു. ബുധനാഴ്ച്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. 13ാളം സ്‌ഫോടനങ്ങള്‍ നടന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 51 ചെറുകപ്പലുകളാണ് ഫ്‌ളോട്ടിലയിലുള്ളത്.
കപ്പുലകളുമായുള്ള ആശയ വിനിമയങ്ങള്‍ മുഴുവനും നഷ്ടപ്പട്ടിട്ടുണ്ട്. ഡ്രോണ്‍ ആക്രമണം നടന്നയുടനെയാണ് ആശയ വിനിമയം നഷ്ടപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഞായറാഴ്ച്ച രാത്രി മുതലാണ് മെഡിറ്റേറിയന്‍ കടലില്‍ സഞ്ചരിക്കുന്ന കപ്പലുകളുമായുള്ള ബന്ധം നഷ്ടപ്പെട്ടിട്ടുള്ളത്. ഒരു പക്ഷേ ആക്രമണത്തിന് നിയോഗിച്ച ഡ്രോണുകള്‍ വഴിയായിരിക്കാം ബന്ധം വിച്ചേദിച്ചിരിക്കുന്നത്.
അതേ സമയം ആക്രമണം നടന്ന ഫ്‌ളോട്ടിലയിലേക്ക് സുക്ഷയൊരുക്കാന്‍ ഇറ്റാലിയന്‍ നാവിക സേനയെ അയക്കുമെന്ന് ഇറ്റലി വ്യക്തമാക്കിയിട്ടുണ്ട്. ഫ്‌ളോട്ടിലയില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷയുറപ്പാക്കുമെന്നും ഇസ്രയേലിന് ഇറ്റലി അറിയിച്ചിട്ടുണ്ട് കാരണം ഇറ്റാലിയന്‍ പാര്‍ലമെന്‍റെ അംഗങ്ങള്‍ ഉള്‍പ്പടെ 58 ഇറ്റാലിയന്‍ പൗരന്മാര്‍ കപ്പല്‍ വ്യൂഹത്തില്‍ പങ്കെടുക്കുന്നുണ്ടെ്. അവരുടെ സുരക്ഷയുറപ്പാക്കുമെന്ന് ഇറ്റാലിയന്‍ വിദേശ കാര്യമന്ത്രി അന്‍റോണിയോ തജാനി അറിയിച്ചു.
ഫ്‌ളോട്ടിലയ്ക്ക് നേരെ നടന്ന ആക്രമണത്തെ കുറിച്ച് അന്വേഷിക്കുമെന്നും ആക്രമികള്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് പിന്മാറാനാവില്ലെന്നും യുഎന്‍ അറിയിച്ചു. ഫ്‌ളോട്ടില കപ്പല്‍ വ്യൂഹം സഞ്ചാരം തുടങ്ങിയത് മുതല്‍ തന്നെ യാത്രയെ തടയുമെന്നും ആക്രമിക്കുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് വകവെക്കാതെയായിരുന്നു ഫ്‌ളോട്ടില യാത്ര തുടർന്നത്.