By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ചാല സ്വർണക്കവർച്ച: ബിസിനസ് വളർച്ചയിലെ അസൂയയും കുടിപ്പകയും; അയൽപ്പക്കത്തെ ജ്വല്ലറി ഉടമയടക്കം പിടിയിൽ
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > ചാല സ്വർണക്കവർച്ച: ബിസിനസ് വളർച്ചയിലെ അസൂയയും കുടിപ്പകയും; അയൽപ്പക്കത്തെ ജ്വല്ലറി ഉടമയടക്കം പിടിയിൽ
IndiaKerala

ചാല സ്വർണക്കവർച്ച: ബിസിനസ് വളർച്ചയിലെ അസൂയയും കുടിപ്പകയും; അയൽപ്പക്കത്തെ ജ്വല്ലറി ഉടമയടക്കം പിടിയിൽ

vishwalokam.com@gmail.com
Last updated: 2026/11/16 at 6:17 PM
vishwalokam.com@gmail.com
Share
2 Min Read
SHARE

തിരുവന്തപുരം: തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച ചാല സ്വർണക്കവർച്ചാ കേസിൽ വൻ വഴിത്തിരിവ്. കവർച്ചയ്ക്ക് പിന്നിൽ കടുത്ത കച്ചവട വൈരാഗ്യവും ബിസിനസ് വളർച്ചയിലുള്ള അസൂയയുമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കവർച്ചയ്ക്കിരയായ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന്‍റെ എതിർവശത്ത് പ്രവർത്തിക്കുന്ന മാളവിക ജ്വല്ലറിയുടെ ഉടമ ജയറാമിനെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. നന്ദകുമാറിന്‍റെ സ്ഥാപനത്തിൽ നടക്കുന്ന കോടികളുടെ ഇടപാടുകളും ദ്രുതഗതിയിലുള്ള വളർച്ചയും കണ്ട് സാമ്പത്തികമായി തകർക്കാൻ ലക്ഷ്യമിട്ടാണ് ജയറാം ക്വട്ടേഷൻ സംഘത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നേരത്തെ നന്ദകുമാറിനെ ജയറാം ഭീഷണിപ്പെടുത്തിയിരുന്നതായുള്ള മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്.

കായംകുളത്തെ ഒരു സ്വർണ വ്യാപാരിക്ക് വലിയ അളവിൽ സ്വർണം നൽകാമെന്ന് നന്ദകുമാർ ഉറപ്പ് നൽകിയിരുന്നു. ഈ വിവരം മനസ്സിലാക്കിയ ജയറാമും ചാലയിൽ സ്വർണ പരിശോധനാ കേന്ദ്രം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി അമൂലും കൂട്ടാളി ദിലീപും ചേർന്ന് സിനിമയെ വെല്ലുന്ന രീതിയിലുള്ള കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നു. കായംകുളത്തെ വ്യാപാരിക്ക് കൃത്യസമയത്ത് സ്വർണം നൽകാൻ കഴിയാതെ വന്നാൽ നന്ദകുമാറിന്‍റെ വിശ്വസ്തത നഷ്ടപ്പെടുകയും ബിസിനസ് തകരുകയും ചെയ്യുമെന്നായിരുന്നു ഇവരുടെ കണക്കുകൂട്ടൽ. കവർച്ച വിജയിച്ചാൽ വിറ്റുകിട്ടുന്ന തുകയിൽ നിന്ന് 25 ലക്ഷം രൂപ പ്രതിഫലം നൽകാമെന്നായിരുന്നു ക്വട്ടേഷൻ സംഘവുമായുള്ള കരാർ.

കൃത്യത്തിന് രണ്ട് ദിവസം മുൻപ് തന്നെ പ്രതികൾ സ്ഥലത്തെത്തി ‘ട്രയൽ റൺ’ (റിഹേഴ്സൽ) നടത്തി മോഷണസമയം കൃത്യമായി ഉറപ്പിച്ചിരുന്നു. കവർച്ച നടന്ന ദിവസം രാവിലെ അമൂൽ നന്ദകുമാറിന്‍റെ കടയിലെത്തി പഴയ സ്വർണം വിറ്റ് 15 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. നന്ദകുമാറിന്‍റെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചിരുന്ന ചാല സ്വദേശി ശ്രാവൺ, അദ്ദേഹം സ്വർണവുമായി കടയിൽ നിന്ന് ഇറങ്ങിയ വിവരം ഉടൻ തന്നെ കവർച്ചാ സംഘത്തിന് കൈമാറി. തുടർന്ന് ബൈക്കിലെത്തി സ്വർണം കവർന്ന സംഘം ഹൈവേയ്ക്ക് സമീപം കാത്തുനിന്ന ക്വട്ടേഷൻ നേതാവ് അനൂപ് രാജിനൊപ്പം കാറിൽ കയറി തമിഴ്‌നാട് വഴി വയനാട്ടിലേക്ക് കടക്കുകയായിരുന്നു.

സംഭവം നടന്ന് 48 മണിക്കൂറിനകം തന്നെ സിറ്റി പൊലീസ് കമ്മീഷണർ അരുൾ ബി. കൃഷ്ണ, ഫോർട്ട് സി.ഐ. ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ വലയിലാക്കി. തമിഴ്‌നാട് ടോൾബൂത്ത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വയനാട്ടിലെ പടിഞ്ഞാറത്തറയിലുണ്ടെന്ന് കണ്ടെത്തിയത്. കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. നേരത്തെ ഓടിരക്ഷപ്പെട്ട ശ്രാവൺ പിന്നീട് കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പ്രതികൾക്ക് ഒളിവിൽ കഴിയാനായി അമൂലും ദിലീപും നാല് ലക്ഷം രൂപ വീതം കൈമാറിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

രണ്ട് കിലോയോളം സ്വർണം നഷ്ടപ്പെട്ടെന്നാണ് നന്ദകുമാറിന്‍റെ പരാതിയിലുള്ളതെങ്കിലും പിടിയിലായവരിൽ നിന്ന് ഇതുവരെ 450 മുതൽ 488 ഗ്രാം വരെയുള്ള സ്വർണക്കട്ടികൾ മാത്രമാണ് പൊലീസിന് കണ്ടെടുക്കാനായത്. ബാക്കി സ്വർണം എവിടെ ഒളിപ്പിച്ചു എന്നതിനെക്കുറിച്ചും ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ചും പൊലീസ് ഊർജിതമായ അന്വേഷണം തുടരുകയാണ്.

You Might Also Like

ബഹ്‌റൈനിലെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇയും സൗദിയും; ഹോർമുസ് കടലിടുക്കിൽ മൈനിൽ തട്ടി കപ്പലുകൾക്ക് തീപിടിച്ചതായി ഇറാൻ

കാവേരി നദി തര്‍ക്കം: ‘എന്‍റെ നാട് എന്‍റെ അവകാശമെന്ന് ഡി. കെ’; സുപ്രീം കോടതി വിധി ലംഘിക്കാന്‍ അനുവദിക്കില്ലെന്ന് മാണിക്യം ടാഗോര്‍, തമിഴ്‌നാട് കര്‍ണ്ണാടക പോര് മുറുകുന്നു

ഫുജൈറ വാഹനാപകടം: 14 മരണം, 30 പേർക്ക് പരിക്ക്, അപകടത്തില്‍ പെട്ടത് 23 വാഹനങ്ങള്‍

കശ്മീരിനെ നടുക്കി വീണ്ടും വെടിവയ്പ്: കുൽഗാമിലെ സിആർപിഎഫ് ചെക്ക്പോസ്റ്റ് ആക്രമണ ദൃശ്യങ്ങൾ പുറത്തുവിട്ട് സുരക്ഷാസേന (വീഡിയോ)

യുഎഇ സമുദ്രാതിർത്തിയിൽ കപ്പലിന് നേരെ ആക്രമണം: സുരക്ഷാ വെല്ലുവിളികളെ ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com November 16, 2026 November 16, 2026
Share This Article
Facebook Twitter Copy Link Print
Previous News ബഹ്‌റൈനിലെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇയും സൗദിയും; ഹോർമുസ് കടലിടുക്കിൽ മൈനിൽ തട്ടി കപ്പലുകൾക്ക് തീപിടിച്ചതായി ഇറാൻ
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ബഹ്‌റൈനിലെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇയും സൗദിയും; ഹോർമുസ് കടലിടുക്കിൽ മൈനിൽ തട്ടി കപ്പലുകൾക്ക് തീപിടിച്ചതായി ഇറാൻ
India Internaltional Qatar UAE November 15, 2026
കാവേരി നദി തര്‍ക്കം: ‘എന്‍റെ നാട് എന്‍റെ അവകാശമെന്ന് ഡി. കെ’; സുപ്രീം കോടതി വിധി ലംഘിക്കാന്‍ അനുവദിക്കില്ലെന്ന് മാണിക്യം ടാഗോര്‍, തമിഴ്‌നാട് കര്‍ണ്ണാടക പോര് മുറുകുന്നു
India Kerala November 14, 2026
ഫുജൈറ വാഹനാപകടം: 14 മരണം, 30 പേർക്ക് പരിക്ക്, അപകടത്തില്‍ പെട്ടത് 23 വാഹനങ്ങള്‍
India Internaltional Kerala Qatar UAE November 12, 2026
കശ്മീരിനെ നടുക്കി വീണ്ടും വെടിവയ്പ്: കുൽഗാമിലെ സിആർപിഎഫ് ചെക്ക്പോസ്റ്റ് ആക്രമണ ദൃശ്യങ്ങൾ പുറത്തുവിട്ട് സുരക്ഷാസേന (വീഡിയോ)
India Internaltional November 11, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?