മുംബൈ: ഹുറൂണ്‍ മാഗസിന്‍റെ സമ്പന്നരുടെ പുതിയ പട്ടികയില്‍ ഇടം പിടിച്ചത് 19 മലയാളികള്‍. മലയാളികളിലെ ഏറ്റവും വലിയ സമ്പന്നന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസുഫലി തന്നെയാണ്. 55000 കോടിയുടെ ആസ്തിയുള്ള യൂസുഫലി ഇന്ത്യന്‍ സമ്പന്നരില്‍ 40ാം സ്ഥാനത്താണ്. പ്രവാസി ഇന്ത്യക്കാരിലും അദ്ദേഹം ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്.
42000 കോടിയുടെ ആസ്തിയുമായി ജോയ് ആലുക്കാസ് ഗ്രൂപ്പിന്‍റെ ചെയര്‍മാന്‍ ജോയ് ആലുക്കാസാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള മലയാളി. ഇന്ത്യന്‍ സമ്പന്നരില്‍ അദ്ദേഹം 55ാം സ്ഥാനത്താണ്. ഇന്‍ഫോസിസ് ചെയര്‍മാന്‍ എസ് ഗോപാലകൃഷ്ണനും കുടുംബവും 38500 കോടിയുടെ ആസ്ഥിയുമായി മൂന്നാം സ്ഥാനം പിടിച്ചപ്പോള്‍, കല്ല്യാന്‍ ജ്വല്ലേഴ്‌സ് മാനേജിങ് ഡയറക്ടര്‍ ടി. എസ്. കല്യാണരാമന്‍ 37500 കോടിയുടൈ ആസ്തിയുമായി നാലാം സ്ഥാനത്തും, ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദ്യഭ്യാസ ഗ്രൂപ്പ് ജെംസ് എഡ്യുക്കേഷന്‍ ചെയര്‍മാന്‍ സണ്ണിവര്‍ക്കി 31500 കോടിയുടെ ആസ്ഥിയുമായി അഞ്ചാം സ്ഥാനത്തും ഇടം പിടിച്ചു. 31300 കോടിയുമായി അബൂദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത്കയര്‍ ശൃംഖല ബുര്‍ജീല്‍ ഹോള്‍ഡിംങ്‌സിന്‍റെ മേധാവി ഡോ. ഷംസീര്‍ വയലിലാണ് തൊട്ട് പിറകിലുള്ളത്. ഇവരാണ് ആദ്യ നൂറില്‍ ഇടം പിടച് മലയാളി സമ്പന്നര്‍.
മലയാളി സമ്പന്നരില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചയെര്‍മാന്‍ ജോയ് ആലുക്കാസാണ്. 23 ശതമാനം അധിക വളര്‍ച്ചയാണ് അദ്ദേഹത്തിന്‍റെ ആസ്ഥിയിലുണ്ടായത്. ഒന്നാമനയാ എം.എ. യൂസുഫലിയുടെ സമ്പാദ്യത്തില്‍ വർദ്ധനവുണ്ടായിട്ടില്ലെന്നും ഹുറൂണ്‍ രേഖപ്പെടുത്തി.