തിരുവനന്തപുരം: ഐ.എ.എസ്. നേതൃസ്ഥാനത്തിരുന്ന് സംഘിസം കാട്ടിയ ഉന്നത ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ കെ.ഗോപാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തു. അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകനെ സമൂഹമാധ്യത്തില്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തനും സസ്‌പെന്‍ഷന്‍ ലഭിച്ചു. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി.
ഇരുവര്‍ക്കെതിരെയും മുഖ്യമന്ത്രിക്ക് പ്രത്യേക കത്തുകളിലാണ് ശാരദ പരാതി ബോധിപ്പിച്ചത്. സര്‍ക്കാരിനെയും ഭരണസംവിധാനത്തെയും പ്രതിക്കൂട്ടിലാക്കുന്ന നടപടികളാണ് ഇരുവരും കൈക്കൊണ്ടെതെന്നും കത്തില്‍ പരാമര്‍ശിച്ചു. വാട്ട്‌സപ്പ് ഗ്രൂപ്പ് നിര്‍മ്മണത്തിന് കെ.ഗോപാലകൃഷ്ണന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തിതിനാലാണ് അദ്ദേഹത്തിനെതിരെ കടുത്ത തീരുമാനത്തിന് മുതിര്‍ന്നത്. തന്‍റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നായിരുന്നു ഗോപാലകൃഷ്ണന്‍റെ വിശദീകരണം ഇല്ലെന്ന് പോലീസ് സ്ഥിരീകരിച്ചതോടെ കള്ളത്തരം വെളിച്ചത്താവുകയായിരുന്നു.
ചട്ടലംഘനം നടത്തിയെന്നാണ് പ്രശാന്തിനെതിരെയുള്ള ആരോപണം. തുടര്‍ച്ചയായി സമൂഹമാധ്യമത്തില്‍ അഡീഷണല്‍ സെക്രട്ടറിയെ അധിക്ഷേപിച്ചതാണ് വിശദീകരണം തേടാതെ അദ്ദേഹത്തിനെതിരെ ഉടനെ നടപടി കൈകൊണ്ടത്.