ഒക്ടോബര്‍ 26 മുതല്‍ ചൈനയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ
ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തെ നീണ്ട അസ്വാരസ്യങ്ങള്‍ക്ക് ശേഷം ഇന്ത്യ-ചൈന വ്യോമയാന പാത തുറക്കാന്‍ പരസ്പരം ധാരണയായി. ആദ്യ വിമാനം ഒക്ടോബര്‍ 26 കൊല്‍ക്കത്തയില്‍ നിന്ന് ചൈനയിലെ ഗ്വാങ്ഷൂവിലേക്ക് പറക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ച് കഴിഞ്ഞു. പ്രതിദിനം കൂടുതല്‍ സര്‍വ്വീസുകളും ലഭ്യമാവുമെന്നും ഇന്‍ഡിഗോ പ്രഖ്യാപിച്ചിട്ടുണ്ട്. കൊറോണ സമയത്തായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചത്.
അതിനിടെ കഴിക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ അതിര്‍ത്തി പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും ബന്ധം കൂടുതല്‍ വഷളാക്കി. അതോടെ വിമാന സര്‍വ്വീസുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പോലും നടന്നിരുന്നില്ല. ഈയടുത്ത് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ, വ്യോമയാന മന്ത്രാലയങ്ങള്‍ നടന്ന ചര്‍ച്ചയിലായിരുന്നു ഇരു രാജ്യങ്ങളുടെയും വിമാന സര്‍വ്വീസുകള്‍ തുടരാന്‍ ധാരണയായത്. ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയമായിരുന്നു ഔദ്യോഗികമായി കാര്യം പുറത്ത് വിട്ടത്
ഷാങ്ഹായ് ഉച്ചകോടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡണ്ട് ഷി ചിന്‍പിങ്ങും ഈ കാര്യം ചര്‍ച്ച ചെയ്തതിന്‍റെ അടിസ്ഥാനത്തിലായിരുന്നു തുടര്‍ ചര്‍ച്ചകള്‍ നടന്നത്. ഇന്ത്യ-അമേരിക്ക ബന്ധം വഷളായതും ഇരു രാജ്യങ്ങള്‍ തമ്മില്‍ ബന്ധം ഊട്ടിയുറപ്പിക്കാന്‍ മറ്റൊരു കാരണമായി. ഒക്ടോബര്‍ 3 മുതല്‍ വിമാന സര്‍വ്വീസുകള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചു. മറ്റു വിമാന കമ്പനികളുടെ വിമാന സര്‍വ്വീസുകളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. വൈകാതെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.