കൊളംബോ: ആദ്യം കളിക്കും- പിന്നെ ഇന്ത്യയോട് കളിക്കാനാവില്ല- അവസാനം കളിക്കാന്‍ തയ്യാറാണ്. തീരുമാനത്തില്‍ പോലും ഉറപ്പില്ലാത്ത പാക്കിസ്ഥാന് നാണക്കേടിന്‍റെ പതനമായിരുന്നു ഇന്ന് ഇന്ത്യന്‍ നിര സമ്മാനിച്ചത്. ഇന്നലെ പത്ര സമ്മേളനത്തില്‍ പോലും പലതും പറഞ്ഞ പാക്ക് ക്യാപ്റ്റന് ഇന്ന് തല കുനിച്ച് മടങ്ങേണ്ടി വന്നു. ട്വന്‍റി ലോകകപ്പില്‍ ഇന്ന് കൊളംബോയില്‍ നടന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തില്‍ പാക്കിസ്ഥാനെ 60 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ എല്ലാത്തിനും മറുപടി നല്‍കിയത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സടിച്ചപ്പോള്‍ മറുപടി ബാറ്റിംഗില്‍ പാക്കിസ്ഥാന് 18 ഓവറില്‍ 114 റണ്‍സടിക്കാനേ സാധിച്ചുള്ളു. ഇതോടെ ഇന്ത്യ ട്വന്‍റി ലോകകപ്പിന്‍റെ സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്ന ഇന്ത്യയ്ക്ക തുടക്കത്തില്‍ തന്നെ അഭിഷേകിനെ നഷ്ടമായി. ഷാഹിന്‍ അഫ്രീദിക്ക് ക്യാച്ച് നല്‍കി അഭിഷേക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് തിലക് വര്‍മ്മയും കൂട്ട് പിടിച്ച ഇശാന്‍ കിഷാന്‍ നടത്തിയ ബാറ്റിംഗ് വെടിക്കെട്ടായിരുന്നു ഇന്ത്യന്‍ സ്‌കോര്‍ മികച്ച രീതിയിലെത്തിച്ചത്. 40 പന്തില്‍ 77 റണ്‍സെടുത്തായിരുന്നു ഇശാന്‍ കിഷാന്‍ മടങ്ങിയത്. പിന്നാലെ തിലകും ഡ്രംസ്സിംഗ് റൂമിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ക്രീസിലെത്തിയ ഹര്‍ദികിന് ഒരു പന്തിന്‍റെ ആയുസ്സേയുണ്ടായിരുന്നുള്ളു. ഇരുവരെയും തുടര്‍ച്ചയായ പന്തുകളില്‍ സായിം അയ്യൂബ് മടക്കുകയായിരുന്നു. ഇതോടെ ഇന്ത്യ പ്രതിരോധത്തിലായി

അവസാന ഓവറുകളില്‍ സൂര്യ കുമാര്‍ യാദവ് നടത്തിയ പ്രതിരോധവും തുടര്‍ന്ന് ശിവം ദുബെയും റിങ്കു സംഗും നടത്തിയ അവസാന വെടിക്കെട്ടുമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ നല്‍കിയത്. സൂര്യ കുമാര്‍ യാദവ് 29 പന്തില്‍ 32ും, ശിവം ദുബേ 17 പന്തില്‍ 27 റണ്‍സും, റിങ്കു സിംഗ് 4 പന്തില്‍ 11 റണ്‍സും നേടി. പാക്ക് നിരയില്‍ സായിം അയ്യൂബ് 3 വിക്കറ്റ് സ്വന്തമാക്കി. ഉസ്മാന്‍ താരീഖും, സല്‍മാന്‍ അലീ അഖയും, ശഹീന്‍ അഫ്രിദിയും ഓരോ വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് ഒരു നിമിഷം പോലും വിജയ സാധ്യത കണ്ടില്ലെന്നത് ഏറെ ദൗര്‍ഭാഗ്യകരമായിപ്പോയി. പാക്കിസ്ഥാന്‍ നിരയില്‍ കേവലം 4 പേര്‍ മാത്രമാണ് രണ്ടക്കം തികച്ചത്. ഒരു വശത്ത് വികറ്റുകള്‍ പോവുമ്പോഴും പാക്കിസ്ഥാന് വേണ്ടി അല്‍പ്പമെങ്കിലും പിടിച്ച് നിന്നത് വിക്കറ്റ് കീപ്പറായ ഉസ്തമാന്‍ ഖാന്‍ മാത്രമായിരുന്നു. 34 പന്തില്‍ 44 റണ്‍സെടുത്ത ഉസ്മാനെ ഇശാന്‍ കിഷന്‍ സ്റ്റമ്പ് ചെയ്ത് പുറത്താക്കുയായിരുന്നു. അവസാനം ശഹീന്‍ അഫ്രീദി നടത്തിയ പ്രകടനമാണ് പാക്കിസ്ഥാനെ നൂറ് കടത്താന്‍ സഹായിച്ചത്. ശഹീന്‍ 19 പന്തില്‍ 23 റണ്‍സെടുക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ദിക്ക് പാണ്ട്യ, ജസ്പ്രീത് ബുമ്ര, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി തുടങ്ങിയവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മത്സരം തോറ്റെങ്കിലും നാല് പോയിന്‍റുമായി മൂന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാന് സൂപ്പര്‍ എട്ടില്‍ പ്രവേശിക്കാനള്ള സാധ്യതകളുണ്ട്. നിലവില്‍ ഗ്രൂപ്പില്‍ അമേരിക്കയാണ് നാല് പോയിന്‍റുമായി രണ്ടാം സ്ഥാനത്തുള്ളത്.