ജിദ്ദ: രണ്ട് ദിവസമായി നടക്കുന്ന ഐ.പി.എല്‍. താരലേലത്തിന് ജിദ്ദയില്‍ ഇന്ന് സമാപനം കുറിച്ചു. കോടികളെറിഞ്ഞ് പ്രായഭേദമില്ലാതെ നടന്ന താരലേലത്തില്‍ 27 കോടിയോടെ ഋഷഭ് പന്താണ് ഏറ്റവും വില കൂടിയ താരം. ലക്‌നൗ സൂപ്പര്‍ കിങ്‌സാണ് അദ്ദേഹത്തെ സ്വന്തമാക്കിയത്. തൊട്ടു പിറകില്‍ 26.75 കോടിയോടെ ശ്രേയസ് അയ്യറെ പഞ്ചാബ് കിങ്‌സ് ഇലവന്‍ സ്വന്തമാക്കി. 23.75 കോടിയോടെ വെങ്കടേഷ് അയ്യരാണ് താരലേലത്തില്‍ വിലകൂടിയ താരങ്ങളില്‍ മൂന്നാമന്‍. ആദ്യ ദിനത്തിലായിരുന്നു ഏറ്റവും വിലകൂടിയ താരങ്ങളെ തെരെഞ്ഞെടുക്കപ്പെട്ടത്.
രണ്ടാം ദിനം പേസര്‍മാര്‍ കളം വാണു. വെറ്ററന്‍ താരം ഭുവനേഷ് കുമാറെ 10.75 കോടിക്ക് ആര്‍.സി.ബി. സ്വന്തമാക്കിയപ്പോള്‍ ദീപക് ചാഹറിനെ 9.25 കോടിക്ക് മുംബൈ സ്വന്തമാക്കി. തൊട്ടു പിറകിലായി എട്ട് കോടിയോടെ ആകാശ് ദീപ് സിങ് (ലകനൗ), മുകേഷ് കുമാര്‍ (ഡല്‍ഹി) എന്നിവരും ഇടം പിടിച്ചു.
13 വയസ്സുള്ള ബീഹാറുകാരന്‍ വൈഭവ് സൂര്യവംശിയെ 1.10 കോടിക്ക് രാജസ്ഥാന്‍ സ്വന്തമാക്കിയപ്പോള്‍ ഐ.പി.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് താരമെന്ന ഖ്യാതിയും അദ്ദേഹം സ്വന്തമാക്കി.

മലയാളികളില്‍ ഇടം നേടിയവർ: 95 ലക്ഷത്തോടെ വിഷ്ണു വിനോദ് പഞ്ചാബ് കിങ്‌സ് ഇലവനില്‍ എത്തിയപ്പേള്‍, 30 ലക്ഷത്തിന് സച്ചിന്‍ ബേബി സണ്‍റൈസസ് ഹൈദരാബാദില്‍ ഇടം നേടി, വിഘ്‌നേഷ് പുത്തൂര്‍ 30 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സില്‍ ഇടം പിടിച്ചു.
തഴയപ്പെട്ട താരങ്ങള്‍ : സര്‍ഫറാസ് ഖാന്‍, പൃഥി ഷാ, മായങ്ക് അഗര്‍വാള്‍, ഷാര്‍ദുല്‍ താക്കൂര്‍, ഡേവിഡ് വാര്‍ണര്‍. ഇവരെ വാങ്ങാന്‍ ഒരു ഫ്രാഞ്ചൈസിയും താത്പര്യം പ്രകടിപ്പിച്ചില്ല.