ടെഹ്‌റാന്‍: ഇന്നലെ ടെല്‍ അവീവിലേക്ക് എയ്ത് വിട്ട മിസൈലുകളുടെ എണ്ണം 180 എണ്ണം എന്നാണ് ഔദ്യോഗിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരൊറ്റ മണിക്കൂറിനുള്ളില്‍ ജോര്‍ദാന്‍റെ മുകളിലായി പെയ്തുവിട്ട മിസൈലുകളുടെ പരാക്രമം കണ്ട് ആശങ്കപ്പെട്ടിരിക്കുകയാണ് യു എസും ഇസ്രയേലും. തിരിച്ചടിക്കുമെന്ന് നെതന്യാഹു വ്യക്തമാക്കിയെങ്കിലും പല മിസൈലുകളും നിലംപതിക്കും മുമ്പ് നിര്‍വ്യാജമാക്കാന്‍ സാധിച്ചുവെങ്കിലും ഇതു പോലൊരു അക്രമം പ്രതീക്ഷിച്ചില്ലായിരുന്നു. അക്രമമല്ലിത് പരാക്രമമാണെന്നാണ് യു എസിന്‍റെ വിലയിരുത്തല്‍.
ഇന്നലെ വിട്ട മിസൈലുകളില്‍ ഏറ്റവും പ്രഹര ശേഷിയുള്ള ഫത്താ 2യും ഷാഹബ് 3യും ഹാജ് ഖാസെം എന്നിവയുണ്ടെന്നതാണ് ഏറെ പ്രത്യേകത. 2020ല്‍ പുറത്തിറക്കിയ ഫത്താ2ന് അതീവ പ്രഹര ശേഷിയുണ്ടെന്നതാണ് അന്ന് ഇറാന്‍ വ്യക്തമാക്കിയത്. കൊല്ലപ്പെട്ട ഇറാനിയന്‍ സൈനീക മേധാവി ഖാസിം സുലൈമാന്‍റെ പേരിലുള്ളതാണ് ഹാജ് ഖാസെം. അതും ശക്തമായ പ്രഹര ശേഷിയുള്ളതാണ്. ഇത്പോലെ 3000ന് മുകളില്‍ മിസൈലുകള്‍ മാത്രം ഇറാന്‍റെ കൈവശമുണ്ടെന്നതാണ് യു എസിനെ ആശങ്കപ്പെടുത്തുന്നത്. 1400 കിലോമീറ്റര്‍ ദുരത്തേക്ക് പതിക്കാന്‍ മാത്രം ശേഷിുയള്ളതാണ് ഇവയൊക്കെയും.
ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പുതിയ ആയുധകൂട്ടത്തിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇസ്രയേല്‍ തിരിച്ചടിക്കുമോ എന്ന് കാത്തിരിക്കുകയാണ് ലോകം. മധ്യപൂര്‍വ്വ ദേശങ്ങളും യുദ്ധ ഭീഷണിയിലിലാണ്. അത് കൊണ്ട് തന്നെ യാത്രാ പ്രതിസന്ധിയും നേരിടുന്നുണ്ട്. യുദ്ധ കാരണം പല വിമാനങ്ങളും ഇന്ന് റദ്ദാക്കിയിരുന്നു.