ടെഹ്‌റാന്‍: ഇറാനില്‍ ഇസ്രയേല്‍ അമേരിക്ക സംഹാരതാണ്ഡവമാടിയ മിനാബിലെ ഗേള്‍സ് എലമെന്‍ററി സ്‌കൂളില്‍ നിന്ന് കൊല്ലപ്പെട്ട 160ലേറെ വിദ്യാര്‍ത്ഥിനികളുടെ ഭൗതീക ശരീരം അവര്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ട ഒരേ മൈതാനിയിലെ 160 കല്ലറകളില്‍ ഖബറടക്കി. ആയിരങ്ങളാണ് ഖബറടക്കത്തിന് സാക്ഷിയായത്.
ഇസ്രേയല്‍-അമേരിക്ക ഒന്നിച്ച് ആക്രമിച്ച ആദ്യ ദിനത്തിലായിരുന്നു മിനാബിലെ ഗേള്‍സ് എലമെന്റി സ്‌കൂളിലേക്ക് ബോംബിട്ടത്. കുരുന്നുകളും അദ്ധ്യാപകരടക്കം 160ന് മുകളില്‍ ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഈ ആക്രമണത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെതിരെ അവസാനം അന്വേഷണം ചെയ്യുമെന്നാണ് ട്രംപ് അറിയിച്ചത്.
കുട്ടികള്‍ക്ക് വേണ്ടി ഒരുക്കി വെച്ച ഖബറുകളുടെ ഫോട്ടോ ചേര്‍ത്ത് മന്ത്രി അബ്ബാസ് അരാഗ്ചി സമൂഹമാധ്യമങ്ങളില്‍ ട്രംപിനെ പരിഹസിച്ച് പോസ്റ്റ് ചെയ്തിരുന്നു ‘മിസ്റ്റർ ട്രംപ്, ഇതായിരിക്കും നിങ്ങള്‍ വാഗ്ദാനം ചെയ്ത രക്ഷ., ഗസ്സ മുതല്‍ മിനാബ് വരെ കുരുന്നുകള്‍ വേട്ടയാടപ്പെടുന്നു’ അദ്ദേഹം തന്‍റെ എക്‌സ് അക്കൗണ്ടില്‍ ഷയര്‍ ചെയ്തിരുന്നു.