തിരിച്ചുള്ള ആക്രമമില്ലാത്ത കാലത്തോളം അയല്‍ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാന് പ്രസിഡണ്ട് മസൂദ് പെസഷ്ക്യാന്
ചില വിമാനങ്ങള്‍ പ്രവര്‍ത്തനം നടത്തുമെന്ന് എമിറേറ്റ്സ് അറിയിച്ചു.
ടെഹ്റാന്: കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി അറബ് രാജ്യങ്ങളുടെ മേല്‍ നടക്കുന്ന ഇറാന് ആക്രമണം നിർത്തിവെക്കുന്നതായും ഇതുവരെ സംഭവിച്ചതിന് മാപ്പ് ചോദിക്കുന്നുവെന്നും ഇറാന് പ്രസിഡണ്ട് മസൂദ് പെസഷ്ക്യാന് അറിയിച്ചു.
ആരുടെ മുമ്പിലും അടിയറവ് വെക്കുന്ന പാരമ്പര്യം ഇറാനില്ലെന്നും ആ വ്യാമോഹം അമേരിക്കയ്ക്ക് വേണ്ടെന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇതുവരെ പ്രകോപനപരമായ ഒന്നുമില്ലാത്തതിനാലുമാണ് തിരിച്ച് ഒരു പ്രത്യാക്രമണമില്ലാത്ത കാലത്തോളം ഇനിയൊരു ആക്രമണമുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് അഞ്ച് മിനുറ്റ് മുമ്പ് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്ക് അടച്ചു എന്ന വാദവും ഇറാന് വിദേശകാര്യ മന്ത്രി സായിദ് ലത്വീഫ് സാദ തള്ളി.
ഇന്ന് രാവിലെ ദുബായിലുണ്ടായ നേരിയ ആക്രമണത്തിന് ശേഷം ദുബായ് എയർപോർട്ട് അതിന്റെ പ്രവർത്തനം പുനരാരംഭിച്ചു. എമിറേറ്റ്സ് വിമാനമടക്കം ബാക്കിയുള്ള വിമാന സർവ്വീസുകളും ദുബായില്‍ നിന്ന് പ്രവർത്തിപ്പിക്കും. പക്ഷേ, യാത്രക്കാർ എയർപോർട്ടിലേക്ക് പോകുന്നതിന് മുമ്പ് വിമാന കമ്പനികളെ വിളിച്ച് യാത്ര ഉറപ്പിക്കണമെന്നും അധികൃതർ അറിയിച്ചു.