20 ഇന തീരുമാനങ്ങള്‍ പങ്കുവെച്ച് യുഎസ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ്
വിധിയെ സ്വാഗതം ചെയ്ത് യുഎഇയും ഖത്തറും ഉള്‍പ്പടെ 8 രാജ്യങ്ങള്‍
ഹമാസിന് 4 ദിവസത്തെ സമയം അനുവദിച്ചു
ഖത്തറിനോട് മാപ്പ് പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
വാഷിങ്ടന്‍: ലോകം കാത്തിരിക്കുന്ന ആ അനര്‍ഘ നിമിഷം പുലരുമോ? സമാധാനത്തി ആശ്വാസ സൂര്യന്‍ ഗസ്സയില്‍ ഉദിക്കുമോ? വറ്റിവരണ്ട തൊണ്ടയിലേക്ക് ദാഹജലമെത്താനുള്ള സൗഭാഗ്യം ഗാസയിലെ ജനങ്ങള്‍ക്കുണ്ടാവുമോ? യുഎസ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ പുറത്തു വിട്ട 20 ഇന തീരുമാനങ്ങള്‍ നടപ്പിലായാല്‍, അതിന് ഹമാസിന്‍റെ അംഗീകാരവും കൂടി വന്നാല്‍ പ്രതീക്ഷിച്ച പുലരി ഗാസയില്‍ ഉദിക്കും. എന്നന്നേക്കുമായി വെടി നിര്‍ത്തല്‍ പ്രഖ്യാപനം നിലവില്‍ വരും. നാല് ദിവസത്തെ കാലാവധിയാണ് ഹമാസിന് ട്രംപ് നല്‍കിയിരിക്കുന്നത്. ഇല്ലെങ്കില്‍ അത് വളരെ ഖേദകരമായ അന്ത്യമായിരിക്കുമെന്നും ട്രംപ് ശാസന നല്‍കി.
അതേ സമയം ട്രംപിന്‍റെ ഈ സമാധാന ശ്രമങ്ങളെ യുഎഇയും ഖത്തറുമുള്‍പ്പടെ 8 രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. യുഎഇ വിദേശകാര്യ മന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ മറ്റ് രാജ്യ നേതാക്കളോടൊപ്പം വിധിയെ സ്വാഗതം ചെയ്തുവെന്ന് സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഈ തീരുമാനത്തില്‍ ട്രംപിനൊപ്പം കൂടെ നിന്ന് സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. യുഎഇയക്കും ഖത്തറിനും പുറമെ സൗഊദി, ഈജിപ്ത്, ജോര്‍ദാന്‍, തുര്‍ക്കി, ഇന്തൊനേഷ്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുമാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പു വെച്ചിരിക്കുന്നത്
മുന്നോട്ട് വെച്ച 20 ഇന ആവശ്യങ്ങളില്‍ ഏറ്റവും സുപ്രധാനമായത് ഇവയാണ്::
വളരെ പെട്ടെന്ന് വെടി നിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരുത്തുക.
ഹമാസിന്‍റെ ബന്ദികളെ ഇസ്രയേല്‍ ഉടനടി മോചിപ്പിക്കണം.
ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പൂര്‍ണ്ണമായി പിന്‍വാങ്ങണം
വെസ്റ്റ് ബാങ്ക് ഇസ്രയേല്‍ കൂട്ടി ചേര്‍ക്കുന്നത് അനുവദിക്കില്ല.
ദ്വിരാഷ്ട്ര പരിഹാരം നിര്‍ബന്ധം, ഗാസയെ വെസ്റ്റ് ബാങ്കുമായി കൂട്ടിച്ചേര്‍ത്ത് ഫലസ്തീന്‍ രൂപീകരണം പെട്ടെന്ന് സാധ്യമാക്കണം
ഫലസ്തീന്‍ ജനതയുടെ പലായനം പെട്ടെന്ന് തന്നെ തടയണം
ഗാസയ്ക്ക് പൂര്‍വ്വ സ്ഥിതിയിലേക്കെത്താനുള്ള സഹായമെത്തിക്കണം
ഹമാസിന്‍റെ സൈനീക സംവിധാനങ്ങള്‍ നിരായുധീകരിക്കണം
ഗാസയിലേക്ക് അത്യാവശ്യമായ സഹായങ്ങള്‍ ഉടനടി എത്തിക്കുക
അതേ സമയം ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയെ ഫോണില്‍ വിളിച്ചു മാപ്പപേക്ഷ അറിയിച്ചു. ഈ മാസം 9നായിരുന്നു ഖത്തറില്‍ ഇസ്രയേലിന്‍റെ മിന്നലാക്രമണമുണ്ടായത്. യുഎസ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെയായിരുന്നു നെതന്യാഹു ഖത്തര്‍ അമീറിനെ ഫോണില്‍ ബന്ധപ്പെട്ട് തന്‍റെ നിലപാട അറിയിച്ചത്. അതേ സമയം യുഎസ് മുന്നോട്ട് വെച്ച 20 ഇന തീരുമാനങ്ങളോട് ഇസ്രയേല്‍ പ്രധാനമന്ത്രി മുഴുവനായും സമ്മതമറിയിച്ചില്ല. അറിയിക്കുമെന്ന പ്രതീക്ഷയിലാണ് യുഎസും.