മരിച്ചവരില്‍ മലയാളിയും
കര്‍ണ്ണാടകയിലും കശ്മീരിലും മന്ത്രിമാരുടെ യോഗം ചേരുന്നു.
വെടിയുതിര്‍ത്തവര്‍ സൈനീക വേഷം ധരിച്ചവര്‍
ആക്രമണത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ
ശ്രീനഗര്‍: വീണ്ടും രാജ്യത്തിന് കറുത്ത ദിനം സമ്മാനിച്ച് മറ്റൊരു ഭീകരാക്രമണം, ഞെട്ടലോടെയാണ് രാജ്യം ഇന്ന് വാര്‍ത്ത കേട്ടത്. ട്രക്കിങിന് പോയ വിനോദ സഞ്ചാരികള്‍ക്ക് നേരെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. മരണ സംഖ്യ 28 ആയി. ഇനിയും ഉയരാമെന്ന് സാധ്യതയുണ്ട്. മരിച്ചവരില്‍ കര്‍ണ്ണാടകയിലെ പ്രമുഖ വ്യവസായി മഞ്ജുനാഥും മലയാളിയും ഉള്‍പ്പെടുന്നു.
രാജസ്ഥാന്‍, തമിഴ്‌നാട്, കര്‍ണ്ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ് ആക്രമണത്തിനിരയായത്. അതീവ സുരക്ഷയുള്ള മേഖലയിലാണ് ഇത് നടന്നതെന്നത് ഏറെ ഗൗരവകരമാണ്. വിനോദ സഞ്ചാരികള്‍ പതിവായി എത്തുന്ന ബൈസരന്‍ താഴ്വരയിലാണ് സംഭവം നടന്നിരിക്കുന്നത്.
ഭീകരാക്രമണ പശ്ചാതലത്തില്‍ പ്രധാനമന്ത്രി ജിദ്ദ യാത്ര ചുരുക്കി നാളെ ഇന്ത്യയിലേക്ക് മടങ്ങും. ഫോണിലൂടെ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി. ഈ പ്രവര്‍ത്തിക്ക് പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് അമിത് ഷാ പറഞ്ഞു. ഭീകരാക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ടൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡണ്ട് വ്‌ലാളിടമര്‍ പുഡിനും അനുശോചനം അറിയിച്ചു.
ആക്രമണ പശ്ചാതലത്തില്‍ ശ്രീനഗറില്‍ ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം നടന്നു. കര്‍ണ്ണാടകയിലും ശ്രീനഗറിലും മന്ത്രിമാരുടെ യോഗവും നടക്കുന്നുണ്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ദ് റെസിസ്റ്റന്‍സ് ഫ്രണ്ട്സ് എന്ന സംഘടന ഏറ്റെടുത്തു. ഇവര്‍ ലഷ്‌കര്‍ ത്വയ്ബ അനുകൂല സംഘടനയാണ്.