വിവാദങ്ങള്‍ ഏഷാതെ ശ്രീലേഖ ഐപിഎസ് വിജയിച്ചു
മലപ്പുറം ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് സംപൂജ്യം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി യുഡിഎഫ് മുന്നേറ്റം. കുത്തക കോട്ടകളിലടക്കം എല്‍ഡിഎഫ് കടപുഴകി വീണു. തലസ്ഥാന നഗരിയില്‍ മിന്നും ജയത്തോടെ താമര വിരിഞ്ഞു. ജില്ലാ പഞ്ചായത്തുകളില്‍ മലപ്പുറത്ത് മുഴുവന്‍ സീറ്റുകളും യുഎഡിഎഫ് പിടിച്ചെടുത്തു. തോല്‍വി അംഗീകരിക്കുന്നുവെന്ന് ബിനോയ് വിശ്വം അറിയിച്ചു, വോട്ടര്‍മാരെ ആക്ഷേപിച്ച് എം എം മണിയും രംഗത്തെത്തി. സിപിഎമ്മിന്‍റെ വര്‍ഗ്ഗീയ മനോഭാവമാണ് ഈ വലിയ തോല്‍വിക്ക് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വിഡിസതീശന്‍ പ്രതികരിച്ചു. അതേ സമയം ഇത് സെമീ ഫൈനലാണെന്നും ഫൈനലലില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി തങ്ങളും നിയമസഭ ഉപാദ്ധ്യക്ഷന്‍ പി കെ കുഞ്ഞാലിക്കുട്ടിയും അറിയിച്ചു.
സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ നാലെണ്ണം യുഡിഎഫ് സ്വന്തമാക്കിയപ്പോള്‍ തിരുവനന്തപുരം കോര്‍പറേഷന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി സ്വന്തമാക്കി. കോഴിക്കോട് കോര്‍പറേഷനില്‍ എല്‍ഡിഎഫ് ജയമുറിപ്പിച്ചിട്ടുണ്ട്. ഭരിക്കാന്‍ വേണ്ട 51 സീറ്റുകളില്‍ 50 സീറ്റ് നേടി ബിജെപി ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷമെത്താത്ത സാഹചര്യത്തില്‍ എന്തുചെയ്യുമെന്ന് കണ്ടെറിയേണ്ടതുണ്ട്. തിരുവനന്തപുരത്ത് പോസ്റ്റര്‍ വിവാദത്തില്‍ അകപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥ ആര്‍ ശ്രീലേഖ വിജയിച്ചു. ഒരു പക്ഷേ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.
ആകെയുള്ള പതിനാല് ജില്ലാ പഞ്ചായത്തുകളില്‍ ഒപ്പത്തിനൊപ്പമാണ് യുഡിഎഫും എല്‍ഡിഎഫും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസറഗോഡ് എല്‍ഡിഎഫ് നേടിയപ്പോള്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം കോഴിക്കോട്, വയനാട് എന്നീ ജില്ലാ പഞ്ചായത്തുകള്‍ യുഡിഎഫും സ്വന്തമാക്കി. ഇതില്‍ മലപ്പുറത്ത് 33 വാര്‍ഡുകളില്‍ മുഴുവനും യുഡിഎഫ് വിജയിച്ചു. സംപൂജ്യമായ എല്‍ഡിഎഫിന് ഏറ്റവും വലിയ നാണക്കേടുണ്ടാക്കി.
86 മുനിസിപ്പാലിറ്റികളില്‍ 54 മുനിസിപ്പാലിറ്റികള്‍ യുഡിഎഫ് തേരോട്ടമുണ്ടാക്കിയപ്പോള്‍ 28 എണ്ണത്തില്‍ മാത്രമാണ് എല്‍ഡിഎഫ് ജയിച്ചത്. എന്‍ഡിഎയ്ക്ക് രണ്ട് മുനിസിപ്പാലിറ്റികള്‍ ലഭിച്ചിട്ടുണ്ട്. 941 ഗ്രാമപഞ്ചായത്തുകളില്‍ 504 പഞ്ചായത്തുകള്‍ യുഡിഎഫ് സ്വന്തമാക്കിയപ്പോള്‍ 341 പഞ്ചായത്തുകള്‍ എല്‍ഡിഎഫ് സ്വന്തമാക്കി. 64 ഗ്രാമപഞ്ചായത്തുകളില്‍ ഇരുവിഭാഗവും ഒപ്പത്തിനൊപ്പമെത്തിയപ്പോള്‍ എന്‍ഡിഎയ്ക്ക് നേടാനായത് 26 എണ്ണം മാത്രം.
ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍ഡിഎഫ് പിന്നിലായി. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 63 എണ്ണം മാത്രമാണ് എല്‍ഡിഎഫ് സ്വന്തമാക്കിയത്, 79 സീറ്റുകള്‍ നേടി ഇവിടെയും യുഎഡിഎഫ് ഏറെ മുന്നിലായി. ബിജെപിക്ക് ഇവിടെ അക്കൗണ്ട് തുറക്കാന്‍ പോലും സാധിച്ചിട്ടില്ല.
ഭരണത്തില്‍ ജനം തൃപ്തരല്ലെന്ന് തന്നെയാണ് റിസള്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. തെക്ക്ഭാഗത്തെ തെരെഞ്ഞെടുപ്പില്‍ നിന്ന് 38 ലക്ഷം പേര്‍ വിട്ട് നിന്നതും സിപിഎമ്മിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. പല കോട്ടകളും വര്‍ഷങ്ങള്‍ക്ക് ശേഷം എല്‍ഡിഎഫിന്‍റെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടു.