By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: സിഡ്‌നി ബീച്ചില്‍ ഹനൂക്ക ആഘോഷത്തിനിടെ ഭീകരാക്രമണം; 11 പേര്‍ കൊല്ലപ്പെട്ടു, 29 പേര്‍ക്ക് പരുക്ക്, ഭീകരവാദിയെ കീഴടക്കിയ അഹ്മദിന് കയ്യടിച്ച് ലോകം (വീഡിയോ)
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > സിഡ്‌നി ബീച്ചില്‍ ഹനൂക്ക ആഘോഷത്തിനിടെ ഭീകരാക്രമണം; 11 പേര്‍ കൊല്ലപ്പെട്ടു, 29 പേര്‍ക്ക് പരുക്ക്, ഭീകരവാദിയെ കീഴടക്കിയ അഹ്മദിന് കയ്യടിച്ച് ലോകം (വീഡിയോ)
IndiaInternaltional

സിഡ്‌നി ബീച്ചില്‍ ഹനൂക്ക ആഘോഷത്തിനിടെ ഭീകരാക്രമണം; 11 പേര്‍ കൊല്ലപ്പെട്ടു, 29 പേര്‍ക്ക് പരുക്ക്, ഭീകരവാദിയെ കീഴടക്കിയ അഹ്മദിന് കയ്യടിച്ച് ലോകം (വീഡിയോ)

vishwalokam.com@gmail.com
Last updated: 2025/12/14 at 9:11 PM
vishwalokam.com@gmail.com
Share
2 Min Read
SHARE

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നി ബോണ്ടി ബീച്ചില്‍ നടക്കുന്ന ജൂതരുടെ ഹനൂക്ക ആഘോഷത്തിനിടെ ഭീകരാക്രണം. രണ്ട് പേര്‍ ചേര്‍ന്ന് നടത്തിയ വെടിവെയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 29 പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.17ഓടെയാണ് സംഭവം നടന്നത്. ഭീകരിലൊരാളെ പോലീസ് നേരിട്ടുള്ള ഏറ്റുമുട്ടലില്‍ വധിച്ചു. മറ്റൊരാളെ നിരായുധനായ സാധാരണക്കാരന്‍ പിന്നില്‍ നിന്ന് വന്ന് കീഴടക്കുകയായിരുന്നു. സിഡ്‌നിയിലെ പഴക്കച്ചവടക്കാരനായ അഹ്മദ് അല്‍ അഹ്മദ് ആയിരുന്നു ഈ സാഹസത്തിന് ജീവന്‍ പണയം വെച്ച് മുന്നോട്ട് വന്നത്. ഭീകരവാദിയെ കീഴടക്കുന്ന അഹ്മദിന്‍റെ വീഡിയോ ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റ് കോർപറേഷനാണ് പുറത്ത് വിട്ടത്. ഇത് സോഷ്യല്‍ മീഡിയയില്‍ ജനം നിറ കയ്യുകളോടെ ഏറ്റെടുത്തു. രണ്ട് വെടയേറ്റിട്ടും വീര്യം ചോരാത്ത അഹ്മദിന്‍റെ ധീരതയ്ക്ക് സല്യൂട്ടടിച്ചാണ് ലോകം സ്വീകരിച്ചത്.

After Brown University, massive shooting was seen during the festival of Hanukkah on the Jewish people at Bondi Beach in Sydney Australia

Seen here is a brave man single handedly taking down on the shooter

Incredible pic.twitter.com/DfoFzVKYjv

— Dennis jacob (@12431djm) December 14, 2025

നടന്നത് ഭീകരണാക്രമണമാണെന്ന് ന്യൂസൗത്ത് വെയില്‍സ് പോലീസ് ഔദ്യോഗിമായി സ്ഥിരീകരിച്ചു. ഭീകരവാദികളുടെ വാഹനത്തില്‍ നിന്നും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നവീദ് അക്രമെന്നാണ് അക്രമികളിലൊരാളെന്ന് പോലീസ് അറിയിച്ചു. പക്ഷേ ഇയാള്‍ കൊല്ലപ്പെട്ടയാളാണോ പിടിക്കപ്പെട്ട അക്രമിയാണോ എന്ന കാര്യം പോലീസ് പുറത്ത് വിട്ടിട്ടില്ല. അക്രമിയുടെ വീടും പോലീസ് പരിശോധന നടത്തിയിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായാണ് വിവരങ്ങള്‍ സ്വാകാര്യമാക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. എന്തിനാണ് അക്രമികള്‍ ഇത് ചെയ്തതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ആശുപത്രിയില്‍ കഴിയുന്ന അക്രമിയെ ചോദ്യം ചെയ്തായിരിക്കും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുക.

ബോണ്ടി ബീച്ചിലെ കൂട്ടക്കൊല വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നതും പേടിപ്പെടുത്തുന്നതുമാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് വ്യക്തമാക്കി. ഒരു ജൂതന്‍ അക്രമിക്കപ്പെട്ടാലും അത് ഓസ്‌ട്രേലിയന്‍ ജനതയ്ക്കാണ് മുറിവേല്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജൂതന്മാരുടെ താമസസ്ഥലങ്ങളില്‍ കനത്ത സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്.

ഹനൂക്ക ജൂതന്മാരുടെ ആഘോഷമാണ്. അത് വെളിച്ചത്തിന്‍റെ ഉത്സവമായാണ് കരുതപ്പെടുന്നത്. എട്ടു ദിവസം നീണ്ട് നില്‍ക്കുന്ന ഈ ആഘോഷം 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രീക്കുകാരുടെ മേല്‍ അവര്‍ നേടിയ വിജയത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്. ആ ഓര്‍മ്മയില്‍ വിളക്കുകള്‍ തെളിച്ചും പാട്ടും ഡാന്‍സുമായി ജനം ആഘോഷിക്കും. അത് കൊണ്ടാണ് ഇത് വെളിച്ചത്തിന്‍റെ ഉത്സവം എന്ന പേരില്‍ അറിയപ്പെടുന്നതും.

You Might Also Like

‘എന്നും ഹൃദയത്തില്‍ കൂടെയുണ്ടാവും’, സഹോദരന്‍റെ വേര്‍പ്പാടില്‍ വികാര പ്രതികരണവുമായി ദുബായ് ഭരണാധികാരി, ദുബായില്‍ 10 ദിവസം ദു:ഖാചാരണം

ട്രയിനില്‍ നാടകീയ രംഗങ്ങള്‍, ടിടിഇയെ കുടുക്കാന്‍ സ്വന്തം വസ്ത്രം വലിച്ചുകീറി യുവതി, സഹയാത്രികന്‍റെ വീഡിയോ തുണയായ് (വീഡിയോ)

റിയാദില്‍ ഹുതികളുടെ ആക്രമണം, തിരിച്ചടിച്ച് സൗദി അറേബ്യ,നിലവില്‍ അവസ്ഥ ശാന്തം

36 വര്‍ഷത്തെ നിയമപോരാട്ടം, ഒടുവില്‍ മുന്‍ ഡിജിപി തച്ചങ്കരിക്ക് 4 വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും

റിപ്പോര്‍ട്ടര്‍ എം ഡി ആന്‍റോയെ പോലീസ് പൂട്ടും, അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും, കറന്‍സിയും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തു

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com December 14, 2025 December 14, 2025
Share This Article
Facebook Twitter Copy Link Print
Previous News കൈപിടിച്ച് കേരളം, അടിപതറി ചെങ്കോട്ടകള്‍, പച്ചവിരിച്ച് മലപ്പുറം,തലസ്ഥാന നഗരിയില്‍ താമര വിരിഞ്ഞു
Next News മുസ്ലിം ഡോക്ടറുടെ നിഖാബ് വലിച്ചൂരി നിതീഷ് കുമാര്‍; പ്രവര്‍ത്തി അതിനീചമെന്ന് കോണ്‍ഗ്രസ്, രൂക്ഷ വിമര്‍ശനവുമായി ആര്‍ജെഡി (വീഡിയോ)
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

‘എന്നും ഹൃദയത്തില്‍ കൂടെയുണ്ടാവും’, സഹോദരന്‍റെ വേര്‍പ്പാടില്‍ വികാര പ്രതികരണവുമായി ദുബായ് ഭരണാധികാരി, ദുബായില്‍ 10 ദിവസം ദു:ഖാചാരണം
India Internaltional UAE September 21, 2026
ട്രയിനില്‍ നാടകീയ രംഗങ്ങള്‍, ടിടിഇയെ കുടുക്കാന്‍ സ്വന്തം വസ്ത്രം വലിച്ചുകീറി യുവതി, സഹയാത്രികന്‍റെ വീഡിയോ തുണയായ് (വീഡിയോ)
India Internaltional September 20, 2026
റിയാദില്‍ ഹുതികളുടെ ആക്രമണം, തിരിച്ചടിച്ച് സൗദി അറേബ്യ,നിലവില്‍ അവസ്ഥ ശാന്തം
India Internaltional Kerala September 19, 2026
36 വര്‍ഷത്തെ നിയമപോരാട്ടം, ഒടുവില്‍ മുന്‍ ഡിജിപി തച്ചങ്കരിക്ക് 4 വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും
India Kerala September 17, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?