ലണ്ടന്‍: അവസാനം വരെ ഇഞ്ചോടിഞ്ച് പോരാട്ടം, അവസാനം പെനാള്‍ട്ടിയില്‍ സിറ്റി ജേതാക്കളായി. ആദ്യ പകുതി സമനില, രണ്ടാം പകുതിയുടെ അവസാന സമയം ഇരു ടീമുകളും ഓരോ ഗോള്‍ നേടി ഒപ്പത്തിനൊപ്പം, എക്‌സ്‌ട്രാ ടൈമില്‍ ഗോള്‍ രഹിതം, പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ അഞ്ചില്‍ നാലടിച്ച് തുല്യ പോരാട്ടം, അവസാനം സഡന്‍ ടത്തില്‍ യുണൈറ്റഡിന് പിഴച്ചു, അതോടെ സിറ്റി ഷീല്‍ഡില്‍ മുത്തമിട്ടു. ഇന്ന് നടന്ന കളിയുടെ ചുരുക്ക വിവരണം ഇതാണ്.
20204-24 സീസണിലെ ആദ്യ ട്രോഫിക്കായിരുന്നു ഇരു ടീമുകളും കളത്തിലിറങ്ങിയത്. 82ാം മിനുറ്റില്‍ അര്‍ജന്‍റീനന്‍ താരം അലജാന്‍ഡ്രോ ഗര്‍ണാച്ചോയായിരുന്നു ആദ്യം വല കുലുക്കിയത്. ജയമുറിപ്പിച്ചിരിക്കെയാണ് 89ാം മിനുറ്റില്‍ ബെര്‍ണാഡോ സില്‍വ സിറ്റിക്ക് വേണ്ടി ലക്ഷ്യം കണ്ടത്. അതോടെയാണ് മത്സരം എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ടത്.
പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ആദ്യ റൗണ്ടില്‍ ഓരോ കിക്കുകള്‍ പാഴാക്കി നാലടിച്ചു ഒപ്പത്തിനൊപ്പമായിരുന്നു. തുടര്‍ന്നുള്ള സഡന്‍ ഡത്തില്‍ യുണൈറ്റഡിന്‍റെ ജോണി ഇവാന്‍സിന്‍റെ കിക്ക് പുറത്ത് പോയതോടെയാണ് സിറ്റി ജയമുറപ്പിച്ചത്.