കോഴിക്കോട്: 70 ദിവസം ഒരു തൊഴിലാളിയുടെ ജീവന് വേണ്ടി മറ്റൊരു നാട്ടില്‍ താമസിക്കുക, അന്വേഷണം തിരയുമ്പോഴൊക്കെയും ഇടപെട്ട് അന്വേഷണം തുടരാനുള്ള ശ്രമം നടത്തുക, അവസാനം ഭൗതീക ശരീരം ലഭിച്ചപ്പോള്‍ ലോറി വേണ്ടെന്ന് പറഞ്ഞ് വെള്ള പുതച്ച ശരീരം അവന്‍റെ വീട്ടിലെത്തിച്ചാല്‍ മതിയെന്ന് കരഞ്ഞ് പറയുക, എന്‍റെ ലോറിക്ക് അര്‍ജുന്‍റെ പേര് നല്‍കുമെന്നും ഇനി എനിക്ക് മക്കള്‍ മൂന്നല്ല നാലാണെന്ന് അര്‍ജുന്‍റെ കുഞ്ഞിനേയും ഉള്‍പ്പെടുത്ത പറയാനുള്ള മനസ്സുണ്ടാവുക ഇതിലും കൂടുതല്‍ ഒരു മനുഷ്യനാവാന്‍ എന്താണ് വേണ്ടത്. ഇതിനേക്കാളും മനുഷ്യ സ്‌നേഹം കാട്ടാന്‍ എങ്ങനെയാണ് ഒരു ഉടമക്ക് സാധിക്കുക.
ചിതടയടങ്ങും മുമ്പുള്ള ആ പത്ര സമ്മേളനങ്ങളും കാര്യമറിയാതെയുള്ള ക്രൂശിക്കലുമൊക്കെ അര്‍ജുനോട് കുടുംബം ചെയ്ത ക്രൂരതയാണെന്ന് മാത്രമേ പറയാന്‍ പറ്റുള്ളു. ഇതിന് പിന്നില്‍ കരുണയില്ലാത്ത ചില ജന്മങ്ങളാവുമെന്ന് തീര്‍ച്ച. രാഷ്ട്രീയും മതബോധവുമാവാം പക്ഷേ ഒരു നാട് ഒന്നടങ്കം കണ്ണീരണിഞ്ഞ് പ്രാര്‍ത്ഥിച്ച ഒരു മനുഷ്യന്‍റെ രക്ഷക്ക് വേണ്ടി പ്രവര്‍ത്തിച്ച ഒരാളോടാവരുത്. പറയും മുമ്പ് അയാളുടെ സാമ്പത്തീക ഭദ്രതയും യൂട്യൂബ് വരുമാനത്തിന്‍റെ ആവശ്യകതയുമൊക്ക അറിഞ്ഞിരുന്നെങ്കില് എന്ന് ആഗ്രഹിച്ചു പോവുന്നു.
ഇന്ന് മറുപടി പത്ര സമ്മേളനത്തില്‍ അദ്ദേഹം നടത്തിയ വാക്കുകളില്‍ കാര്യം വ്യകത്മാണ്. അദ്ദേഹത്തിനെതിരില്‍ നടത്തിയ ആരോപണത്തിന് പിന്നാലെ കൂടിയ അദ്ദേഹത്തിന്‍റെ യൂട്യൂബ് ചാനലിലെ സബ്‌സ്‌ക്രൈബേഴ്‌സിന്‍റെ എണ്ണം പറഞ്ഞ് തരും ആ മനുഷ്യനോട് ജനങ്ങള്‍ക്കുള്ള സ്‌നേഹവും അതിന്‍റെ കാരണവുമൊക്കെ. അവസാനം അദ്ദേഹം പറഞ്ഞു നിര്‍ത്തിയത് ഇനിയിത് ചര്‍ച്ച ചെയ്യരുത്, ഇവിടെ അവസാനിക്കണമെന്ന്. വേദനിച്ച് പോയിട്ടുണ്ടെങ്കില്‍ ആ കുടുംബത്തോട് മാപ്പ്.
ചിലര്‍ അങ്ങനെയാണ്, പാലം കടക്കോളം നാരായണ പാലം കടന്നാല്‍ കൂരായണ. കഷ്ം.